“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” പൂർത്തിയായി.
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്,സുജിത് ജെ നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഖില ഭാർഗവൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നിലീൻ സാന്ദ്ര തിരക്കഥ,സംഭാഷണമെഴുതുന്നു.
കൊടുങ്ങല്ലൂർ പരിസര പ്രദേശങ്ങളിലായി ആരംഭിച്ച “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അൻപത്തിയഞ്ച് ദിവസത്തെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലാണ് പൂർത്തിയായത്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കുന്ന ഈ ചിത്രം മധ്യവേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തും.
ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ-ചമൻ ചാക്കോ,സംഗീതം- മുജീബ് മജീദ്,സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്,മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ-ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്,അജിത് ജോസ്,
വി എഫ് എക്സ്- പിക്ടോറിയൽ വി എഫ് എക്സ്,മരാജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ മുഹമ്മദ്, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ, അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടർ- ആൽബിൻ ഷാജി, ഷഫീഖ്,ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.

