കർണാടക ഫിലിം ഫെസ്റ്റിവലിൽ എം.എ.നിഷാദ് മികച്ച നടൻ.
കർണാടക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്. നടനും സംവിധായകനും നിർമ്മാതാവുമായ എം.എ. നിഷാദിനാണ് പുരസ്tvകാരം. കേരളാ ടാക്കീസ് നിർമ്മിച്ച ‘ലർക്ക്’ എന്ന സിനിമയിലെ അഭിനയത്തിനാണ് ബഹുമതി. വിവിധഭാഷകളിൽ നിന്നും പങ്കെടുത്ത സിനിമകളിൽ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളസിനിമയും ‘ലർക്ക്’ ആയിരുന്നു. എം.എ. നിഷാദ് കഥയും സംവിധാനവും നിർവ്വഹിച്ച ലർക്ക് ഇതിനോടകം മധ്യപ്രദേശിലെ വിന്ധ്യ ചലച്ചിത്രോത്സവത്തിലും, കൊൽക്കൊത്ത ഗുഡ് എർത്ത് ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ലർക്കിൽ ജയറാം കല്യാണരാമൻ എന്ന കഥാപാത്രത്തെയാണ് നിഷാദ് അവതരിപ്പിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി.രവി, ജാഫർ ഇടുക്കി, സുധീർ കരമന, അനുമോൾ, മഞ്ജുപിള്ള, സരിത കുക്കു തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: രജീഷ് ടി രാമൻ, എഡിറ്റർ: വിപിൻ മണ്ണൂർ, തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്. പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്.

