CinemaLatestNew Movie

“നാല്പതുകളിലെ പ്രണയം” ഫെബ്രുവരി 13-ന്.

നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത
നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം .
ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ,അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ,ശ്രേയ അന്ന ജോസഫ് തുടങ്ങിയവരാണ് ഗായകർ.
ആശ വാസുദേവൻ നായർ,ജെറി ജോൺ , കുടശ്ശനാട്‌ കനകം,
ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധർ കൃഷ്ണ,ക്ഷമ,മെർലിൻ,പാർഥിപ്, ഷഹനാസ്,ധന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ
ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. ഗാനരചന-രമേശ് എസ് മകയിരം,
ആശ വാസുദേവൻ നായർ,സംഗീതം- ഗിരീഷ് നാരായൺ, എഡിറ്റർ-ലിനോയ് വർഗീസ്,ആര്ട്ട്-ശ്രുതി,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്,സൗണ്ട് ഡിസൈൻ-ഷാജി മാധവൻ,മേക്കപ്പ്- ബിനു സത്യൻ, നവാസ് ഷെജി,അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി എ ജോൺ,അവിനേഷ്‌ ,ജോസ്,ഡിസൈൻ -ആർക്കെ,അജിൽ കല്ലുമ്പുറം ,വിതരണം-എസ് എഫ് സി ആർട്സ് റിലീസ്, പി ആർ ഓ-ഏ എസ് ദിനേശ്,മനു ശിവൻ.