ഷമീർ ഭരതന്നൂരിന് മികച്ച സംവിധായകനുള്ള സത്യജിത്ത് റായി ഫിലിം സൊസൈറ്റി അവാർഡ്
തിരുവനന്തപുരം: സത്യജിത്ത് റായി ഫിലിം സൊസൈറ്റിയുടെ സിനിമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ഷമീർ ഭരതന്നൂരിനെ (ചിത്രം: അനക്ക് എന്തിന്‍റെ കേടാ’) തെരഞ്ഞെടുത്തു. മികച്ച ചിത്രം: കുത്തൂട്. കലാമൂല്ല്യമുള്ള ചിത്രം: ഭീമനർത്തകി.
, ഗാനരചയിതാവ്: കെ.ജയകുമാർ, മികച്ച നടൻ: വിനോദ് കുമാർ, രാജസേനൻ. നടി: ശാലുമേനോൻ. മികച്ച പിന്നണി ഗായകൻ: ഔസോപ്പച്ചൻ (ചിത്രം: കഥ ഇതുവരെ). ഗായിക: അപർണ്ണ രാജീവ് (ചിത്രം:ശശിയും ശാകുന്തളയും) എന്നിങ്ങനെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവാർഡ്ദാനം: മെയ് 26 ന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുമെന്ന് സംഘാടകർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചലചിത്ര സംവിധായകരായ ബാലു കിരിയത്ത്, വേണു ബി നായർ, രാജാവാര്യർ, സജിൻലാൽ തുടങ്ങിയ ജൂറിയാണ് അവാർഡുകൾ നിർണ്ണിയിച്ചത്.
മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ’അനക്ക് എന്തിന്‍റെ കേടാ’. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് ചിത്രം നിർമ്മിച്ചത്.

