CinemaLatestNew Movie

ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ടീസർ എത്തി

സംഭാഷണങ്ങൾ ഒന്നുമില്ലാതെ അഭിനേതാക്കളുടെ അഭിനയ മുഹൂർതങ്ങൾകേന്ദ്രീകരിച്ചു കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ എത്തി.

ബിജു മേനോനും, ജോജു ജോർജ്യമാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രണ്ട് അഭിനേതാക്കളുടേയും വൈകാരിക മുഹുർത്തങ്ങളാണ് ടീസറിലൂറിലുടെ വ്യക്തമാകുന്നത്.
അതു ശരിവക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയവുമെന്ന് മനസ്സിലാക്കാം.
ഇമോഷണൽ ഡ്രാമ ജോണിൽ അവതരിപ്പിക്കുന്നഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം തന്നെ നൽകുന്നതാണ്.
രണ്ട് വ്യക്തി കളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി.
വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അപ്രതീഷിതമായി അരങ്ങേറുന്ന ആത്മ സംഘർഷത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി.
ബിജുേ മേനോനുംജോജു ജോർജും, ഈ കഥാപാത്രങ്ങളെ ഏറെ ഭദ്രമാക്കുന്നു.

പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള മുഹൂർത്തങ്ങളാണ് സംവിധായകൻ ജീത്തു ജോസഫ് ഈ ചിത്രത്തിനു വേണ്ടി കോർത്തിണക്കിയിരിക്കുന്നത്.
പരിമിതമമായ കഥാപാത്രങ്ങളിലൂടെ, കഥാപാത്രങ്ങൾക്ക് ഏറെ അഭിനയ സാധ്യതകൾ നൽകിക്കൊണ്ടാണ്
ചിത്രത്തിൻ്റെ അവതരണം.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം,
കോപ്രൊഡ്യൂസേർസ് -ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ,
ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,,മനോജ്
കെ.യു.,ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിനു തോമസ്
ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക് .
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു.
സ്റ്റിൽസ് – സബിത്ത് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് (അപ്പു),അനിൽ.ജി. നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജനുവരി മുപ്പതിന് ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.