Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സമരസ ഒക്ടോബറിൽ
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

A.S. Dinesh September 12, 2026 1 min read

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു.

ഇലവീഴാ പൂഞ്ചിറ, മന്ദാകിനി,റോന്ത്,കുട്ടൻ്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യിൽ ഹരീഷ് പേരടി ശക്തമായ ഒരുപ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ,എം എം സേവ്യർ,രത്നാകരൻ,
നിലമ്പൂർ ആയിഷ,മാളവിക ഷാജി, ബിനിജോൺ,സുനിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

മായക്കാവ് ഗ്രാമത്തിൽ ഒറ്റപ്പെട്ട കൊച്ചു വീട്ടിൽ തനിച്ചു താമസിക്കുന്ന ദുർഗ്ഗ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളാണ് . എന്നാൽ അതിസങ്കീർണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന ദുർഗ്ഗയുടെ ദുരൂഹത നിറഞ്ഞ ഭൂതകാലവും അന്വേഷിച്ച് ആ നാട്ടിൽ പുതുതായി ചുമതലയേറ്റ ബാങ്ക് മാനേജർ സേതുരാമൻ,പൊതു പ്രവർത്തകനായ പോരാളിരാജനെ സമീപിക്കുന്നതോടെ സമരസ വൈകാരികമായ സംഘർഷമുഹൂർത്തങ്ങളിലേക്ക് കടക്കുന്നു. രാഷ്ട്രീയ കൊലപാതകക്കേസിൽ ജയിൽ ശിക്ഷകഴിഞ്ഞെത്തുന്ന രാജീവനും ദുർഗ്ഗയുടെ ജീവിതം തന്റെ ആദ്യ സിനിമയുടെ തിരക്കഥയാക്കാൻ തീരുമാനിക്കുന്ന യുവസംവിധായകൻ സരിത് സാഗറും മായക്കാവിൽ എത്തുന്നതോടെ ദുർഗ്ഗയുടെ നടുക്കുന്ന ജീവിത പശ്ചാത്തലം പ്രേക്ഷകരുടെ മുന്നിൽ തെളിയുകയാണ്.

ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു.


എഡിറ്റർ-ജോമോൻ സിറിയക്. ആർട്ട്‌ ഡയറക്ടർ-ഷിജു മാങ്കൂട്ടം, മേക്കപ്പ്-നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂർ, സ്റ്റിൽസ്-സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ-ഗിജേഷ് കൊണ്ടോട്ടി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടർ-ബേബി പുല്പറ്റ,സുധീഷ് സുബ്രമണ്യൻ,ഡിസൈൻ-ഡാവഞ്ചി സ്റ്റുഡിയോ, വിതരണം-സങ്കല്പ ഫ്രെയിംസ് റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Samarasa.

Post navigation

Previous ലോ ആന്റ് ഓഡർ(LAW AND ORDER)ട്രെയിലർ.
Next ഡോണ്ട് ട്രബിൾ ദി ട്രബിൾ

Related Stories

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
ലോ ആന്റ് ഓഡർ(LAW AND ORDER)ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആന്റ് ഓഡർ(LAW AND ORDER)ട്രെയിലർ.

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026
ലോ ആന്റ് ഓഡർ(LAW AND ORDER)ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആന്റ് ഓഡർ(LAW AND ORDER)ട്രെയിലർ.

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×