Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ കഥയുമായി മനോജ് പാലോടന്റെ പുതിയ സിനിമ.
  • Cinema
  • Latest
  • New Movie

ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ കഥയുമായി മനോജ് പാലോടന്റെ പുതിയ സിനിമ.

A.S. Dinesh October 22, 2026 1 min read

അസുഖം ഭേദമായിട്ടും കൊണ്ടു പോകാൻ ആരുമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ കഥ പറയുന്ന മനോജ് പാലോടന്റെ പുതിയ സിനിമയ്ക്കു വേണ്ടി മൂന്ന് ഗാനങ്ങളുടെ കമ്പോസിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു.

മെന്റൽ ഹോസ്പിറ്റലിൽ അസുഖം ഭേദമായി കഴിയുന്നവരുടെ കണക്കുകൾ പ്രൊമോഷൻ വീഡിയോയിലൂടെ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.

അസുഖം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടരേണ്ടിവരുന്ന മനുഷ്യരുടെ ജീവിതം പ്രമേയമാക്കി സംവിധായകൻ മനോജ് പാലോടൻ പുതിയ സിനിമയൊരുക്കുന്നു. The New Indian Express 2026 ഓഗസ്റ്റ് 7-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, കേരളത്തിലെ പ്രധാന സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടും ഡിസ്ചാർജ് ചെയ്യാൻ കഴിയാതെ 175-ലധികം പേർ തുടരുന്നുണ്ട്. കോഴിക്കോട് കുതിരവട്ടത്ത് 80 പേരും തിരുവനന്തപുരത്ത് 55 പേരും തൃശൂരിൽ ഏകദേശം 40 പേരും ഇത്തരത്തിൽ കഴിയുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ചികിത്സ പൂർത്തിയാക്കിയിട്ടും കുടുംബങ്ങളുടെ അവഗണനയും പുനരധിവാസ സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയാത്തവരുടെ ദുരവസ്ഥയാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ചികിത്സയ്ക്കപ്പുറം കുടുംബത്തിന്റെ കരുതലും സാമൂഹിക പിന്തുണയും പുനരധിവാസ സംവിധാനങ്ങളും എത്രത്തോളം അനിവാര്യമാണെന്ന ചോദ്യവും ഈ സാഹചര്യം ഉയർത്തുന്നു.

ഈ സാമൂഹിക യാഥാർഥ്യത്തെ വൈകാരികമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വിജയദശമി ദിനത്തിൽ നടന്നു. മനോജ് പാലോടൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബാബു തട്ടിൽ സി.എം.ഐയും മനോജ് പാലോടനും ചേർന്നാണ് ഒരുക്കുന്നത്. എക്സിക്യൂട്റ്റീവ് പ്രൊഡക്ഷൻ അഡ്വൈസർ Dr. KA Kuryachan Antony Kattukaran ന്റെ നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മയായ Castor & Pollux Media Entertainment-ന്റാണ് ചിത്രം നിർമ്മിക്കുന്നത്.

“ഈ സിനിമ തിയേറ്ററിൽ കണ്ടിറങ്ങുമ്പോൾ, ബന്ധുക്കളുടെ മനഃപൂർവമോ അല്ലാതെയോ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവരിൽ ആരുടെയെങ്കിലും മനസ്സിൽ മാറ്റമുണ്ടാകണം. സിനിമ കണ്ടതിലൂടെ ഒരാളെയെങ്കിലും സ്വന്തം വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാറായാൽ, അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയമെന്ന് ഞാൻ കരുതുന്നു,” സംവിധായകൻ മനോജ് പാലോടൻ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ പ്രകാശ് ഉള്ളേരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളുടെ കമ്പോസിംഗ് വിജയദശമി ദിനത്തിൽ പാലക്കാട്‌ തത്വ മ്യൂസിക് സൊല്യൂഷൻ സ്റ്റുഡിയോയിൽ ആരംഭിച്ചു.

തൃശൂർ, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി 2027 മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. അഭിനേതാക്കളുടെയും മറ്റ് അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന്
നിർമ്മാതാക്കൾ അറിയിച്ചു.

മാനസികാരോഗ്യ ചികിത്സയ്ക്കുശേഷവും വീടുകളിലേക്ക് മടങ്ങാനാകാതെ കഴിയുന്ന മനുഷ്യരുടെ ജീവിതം സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും കുടുംബബന്ധങ്ങളുടെയും മനുഷ്യത്വത്തിന്റെയും പ്രാധാന്യം ഓർമിപ്പിക്കാനുമാണ് ചിത്രം ലക്ഷ്യമിടുന്നത്.
പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous “ക്രൈം 302” ഒക്ടോബർ 23-ന്.
Next “സമരസ” വീഡിയോ ഗാനം.

Related Stories

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026
ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും
1 min read
  • Cinema
  • Latest
  • New Movie

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും

October 25, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×