Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് (L.M. കേസ് ) പൂർത്തിയായി.
  • Cinema
  • Latest
  • New Movie

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് (L.M. കേസ് ) പൂർത്തിയായി.

Vazhoor Jose December 4, 2025 1 min read

പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമാണ് ലെമൺ മർഡർ കേസ് . (L.M. കേസ്)
ഏറെ ശ്രദ്ധേയമായ ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.


താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസ്സിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു.
അദ്ദേഹത്തെത്തേടിയുള്ള ലിയോണിൻ്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു.
അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു.
ഈ നാരങ്ങ മറ്റൊരു വലിയ കേസിൻ്റെ തുമ്പായി മാറുകയായിരുന്നു .
ലോകത്ത് ആരും അറിയാതെ പോകുമായിരുന്ന ഒരു അവിശ്വസനീയമായ വേദനിപ്പിക്കുന്ന കഥയിലേക്കാണ്.

എന്താണ് ഈ കേസ് ?
ആകേസിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്ന സത്യങ്ങളെന്ത്?
നാരങ്ങയുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ലെമൺ മർഡർ കേസ് എന്ന ടൈറ്റിലിനെ അന്വർത്ഥമാക്കുന്നു.
പ്രേക്ഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകൻ റിയാസ് കിസ് മിത്ത് ഈ ചിത്രത്തിനു വേണ്ടി
സ്വീകരിച്ചിരിക്കുന്നത്.
പുതുമുഖം ആദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലിയോണയെ അവതരിപ്പിക്കുന്നത്.
ജിഷ രജിത്താണ് നായിക.
അപർണ്ണ, കെ. ബാബു എം.എൽ.എ. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം – മനോജ്. എം.ജെ.
എഡിറ്റിംഗ് -ജിസൺ ഏ.സി.എ.
സംഗീതം -സജിത് ശങ്കർ.
പശ്ചാത്തല സംഗീതം – രഞ്ജിത്ത് ഉണ്ണി.
കൊല്ലങ്കോട്, ചിറ്റൂർ,നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ജനുവരി മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: LM Case malayalam new film new movie

Post navigation

Previous ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം 3 ഫുൾ പായ്ക്കപ്പ്
Next വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മി (കുഞ്ഞാറ്റ)യാണു വധു

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×