“വവ്വാൽ” ക്യാരക്ടർ പോസ്റ്റർ.
മലയാളത്തിൽ നിന്നും ഒരിക്കലും ചിന്തിക്കാത്ത വേഷപ്പകർച്ചയുമായി വവ്വാലിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ! കൽക്കി അവതാരത്തെ പോലെ തോന്നിക്കുന്ന രൗദ്ര ഭാവമായി വേട്ടക്കൊരുങ്ങി നിൽക്കുന്ന, ലെവിൻ സൈമൺ ജോസഫ് അവതരിപ്പിക്കുന്ന ശരവണൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാറാണ് പുറത്ത് വിട്ടിരിക്കുന്നത്.

മലയാളികൾക്കു സുപരിചിതനാണ് ലെവിൻ. കഠിനാദ്ധ്വാനം കൊണ്ട് മാത്രം ജനങ്ങൾക്കിടയിൽ പ്രശംസകൾ പിടിച്ചു പറ്റിയിട്ടുള്ള ലെവിൻ സൈമൺ ന്റെ എട്ടാമത്തെ ചിത്രമാണ് വവ്വാൽ. രാപ്പകലില്ലാതെ മാസങ്ങളോളം പരിശീലനങ്ങൾ എടുത്തു നടത്തുന്ന ലെവിന്റെ വേഷപ്പകർച്ച തീയേറ്ററിൽ ജനങ്ങൾ നെഞ്ചിലേറ്റും എന്ന് തന്നെ അണിയറക്കാർ വിശ്വസിക്കുന്നൂ.
വർഷങ്ങളുടെ പ്രയത്നവും മാസങ്ങളുടെ പ്രീപ്രൊഡക്ഷൻ വർക്കുകളും നടത്തി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ഇരിക്കുന്ന വവ്വാൽ മലയാള സിനിമക്ക് അഭിമാനമാകുന്ന തരത്തിൽ ചലനങ്ങൾ ഉണ്ടാക്കട്ടെ എന്ന് ആശംസിക്കാം, ചിത്രത്തിന്റെ ഇതുവരെ യുള്ള എല്ലാ അപ്ഡേഷനുകളും ഇന്ത്യമുഴുവൻ നേരിയ തോതിൽ ചർച്ചചെയ്തു വരുന്നുണ്ട്.
ആരും പ്രതീക്ഷിക്കാത്ത ജനങ്ങളെ ആവേശത്തിലാക്കാൻ സാധ്യതയുള്ള പുത്തൻ അപ്ഡേറ്റുകൾ വവ്വാൽ സിനിമയുടെ അണിയറക്കുള്ളിൽ നിന്നും ഇനിയും വരാനുണ്ട് എന്നും, പോസ്റ്ററിൽ നിന്നും എത്രമാത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുവോ അതിലുപരി തീയേറ്ററിൽ നിന്നും ഉണ്ടാകും എന്നും ചിത്രത്തിന്റെ അണിയറക്കാർ കൂട്ടിച്ചേർക്കുന്നൂ
ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. മറാട്ടിയിൽ നിന്നും ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണിത്
ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.

