Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ.
  • Cinema
  • Latest
  • New Movie

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ.

Vazhoor Jose March 16, 2026 1 min read

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് ഡാൻസാഫ്.

ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കോഴിക്കോട്ടെ മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ലഹരി ക്കെതിരായി പൊലീസ് ഡിപ്പാർട്ട് മെൻ്റിൽ രൂപീകരിച്ച ഒരു വിഭാഗമാണ് ഡാൻസാഫ്. ഇവിടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്ന ഡാൻസാഫ് വിഭാഗത്തിൻ്റെ സുപ്രീം ഓഫീസറായിട്ടാണ് ഷൈൻ ടോം ചാക്കോ ഈ ചിത്രത്തിൽ എത്തുന്നത്.

പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനവും , കൗതുകവുമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അത് പരമാവധി ആകർഷകമാംവിധം ഉപയോഗപ്പെടുത്തി ക്കൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നീതി നിർവ്വഹണത്തിനായി എൻകൗണ്ടർ രീതി നടപ്പിലാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ്റെ ചോരത്തിളപ്പുകൾ ഷൈൻ ടോം ചാക്കോയിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുവാനുള്ള ശ്രമമാണ് ഹരിദാസ് ഈചിത്രത്തിലൂട ശ്രമിക്കുന്നത്. എൻ. വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, പ്രശസ്ത സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്,രലുനാഥ് പലേരി, ജയേഷ് പുന്നശ്ശേരി, അങ്കിത് സതീഷ് നമ്പ്യാർ, രാഹുൽ, അമല്, സുൽത്താൻ, ,അഫ്രിൻ കല്ലൻ,ജെഗിൽ വിൽസൺ, വിനോദ് ആൻ്റെണി, ചൈത്ര പ്രവീൺ, ആതിരപട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ – ഋഷി ഹരിദാസ്, ജിതിൻ രാജ് സി
ഛായാഗ്രഹണം – എൽബൻകൃഷ്ണ.
എഡിറ്റിംഗ് – കപിൽ കൃഷ്ണ.
കലാസംവിധാനം – സുജിത് രാഘവ്. മേക്കപ്പ് – ലാലു കൂട്ടാലിട,
കോസ്റ്റ്യും – ഡിസൈൻ – അഫ്രിൻ കല്ലൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – നവനീത് കൃഷ്ണ.
സ്റ്റിൽസ്- ഷിബി ശിവദാസ്.
ഡിസൈൻ- കൊളിൻസ് ലിയോഫിൽ.
ലൈൻ പ്രൊഡ്യൂസർ- സജി.കെ. പിള്ള അഞ്ചൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷമീജ് കൊയിലാണ്ടി
പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Dasaf malayalam new film new movie

Post navigation

Previous “പഗിട കളി” സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
Next “വവ്വാൽ” ക്യാരക്ടർ പോസ്റ്റർ.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×