Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ വാഗ്ദത്ത ഭൂമി തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു.
  • Cinema
  • Latest
  • New Movie

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ വാഗ്ദത്ത ഭൂമി തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു.

Shejin May 21, 2026 1 min read

വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച് സിദ്ധിക്ക് പറവൂർ രചന, ആനിമേഷൻ, സംവിധാനം എന്നിവ നിർവഹിച്ച സിനിമ, ആദ്യമായി എ ഐ സാങ്കേതിക വിദ്യ പൂർണമായി ഉപയോഗിച്ച മലയാളം ചിത്രമാണ് കൂടിയാണ്.

വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഇറങ്ങുന്ന നാലാമത്തെ ചിത്രമാണ് ഇത്.

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ മണ്ണും മഴയും പുഴകളും ചേർന്ന്‌ രൂപപ്പെടുത്തിയ ജീവിതമാണ് സോളമന്റേത്. തലമുറകളായി കൈമാറി വന്ന കൃഷി ഭൂമിയും ഓർമ്മകൾ നിറഞ്ഞ തറവാട് വീടും അദ്ദേഹത്തിന് വെറും ഒരു സ്ഥലമല്ല. അത് പിതാക്കന്മാരുടെ അധ്വാനവും ആത്മാവുമാണ്.

ഭാര്യ ക്ലാരയോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന സോളമന്റെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റായി മകൻ സാം കടന്നു വരുന്നു. തൊഴിൽ തേടി കാനഡയിലേക്ക് കുടിയേറിയ സാം അവിടെ പുതിയ ജീവിതം കെട്ടിപ്പടുക്കുവാനായി സോളമന്റെ പേരിലുള്ള വീടും കൃഷിസ്ഥലവും വിൽക്കുവാൻ സോളമന്റെ അനുവാദം ചോദിക്കാതെ കരാറിൽ ഏർപ്പെടുന്നു. കാനഡയിൽ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനാണ് സാം ഇപ്രകാരം ചെയ്യുന്നത്. ഇതോടെ നാട് വിട്ടു പോകുവാൻ ഇഷ്ടപ്പെടാത്ത സോളമനും മകനും തമ്മിലുള്ള ആത്മസംഘർഷം ശക്തമാകുന്നു. മണ്ണിനോടുള്ള ആത്മബന്ധവും കുടിയേറ്റത്തിന്റെ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള ഈ മാനസിക പോരാട്ടം ഇന്നത്തെ മലയോര മേഖലകൾ നേരിടുന്ന വലിയ സാമൂഹിക പ്രതിസന്ധിയെ സിനിമ മുന്നോട്ട് വെക്കുന്നു.

യുവതലമുറ നാടുവിട്ടു പോകുമ്പോൾ ഗ്രാമങ്ങൾ പതുക്കെ വയസ്സൻമാരുടെ താഴ് വരകളായി മാറുന്നു.

കുടുംബ ബന്ധങ്ങളുടെ നിശബ്ദ വേദനയും തലമുറകളുടെ സ്വപ്നങ്ങളും പ്രകൃതിയോട് ചേർന്ന മനുഷ്യന്റെ അടുപ്പവും ആഴത്തിൽ സ്പർശിക്കുന്ന സിനിമയാണ് വാഗ്ദത്ത ഭൂമി. . പൂർണ്ണമായും നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമയാണിത്. ഇന്ത്യൻ സിനിമയിലെ ആദ്യ എ ഐ ആർട്ട് ഹൗസ് സിനിമ എന്ന പ്രത്യേകതയും വാഗ്ദത്ത ഭൂമിക്ക് അവകാശപ്പെട്ടതാണ്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ ഷാജു വാലപ്പൻ. സിദ്ദീഖ് പറവൂർ. ഡോക്ടർ അനശ്വര. ജലീൽ ബാദുഷ. തേക്കിൻ കാട് ജോസഫ്. ലിൻസി ഷാജുവാലപ്പൻ. ജോസ് മാമ്പുള്ളി, നസീമ അറക്കൽ, എന്നിവരാണ്.

  • പി ആർ ഒ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും
Next കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്.

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×