നവാഗതനായ ഉമേഷ്.എസ്. നായർ സംവിധാനം ചെയ്യുന്ന “മോഹന വള്ളി” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു.
പൂർണ്ണമായും ഹൊറർ, ഫാൻ്റെസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.
അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നാട്ടുമ്പുറത്തുകാരനായ പ്രേമദാസനെന്ന യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.





ജെസ്റ്റുഡിയോസ് ,& എ 2 എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ , ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെ
ത്തുന്നു.
രചന-രാഹുൽ കല്യാൺ.
സംഗീതം- അർക്കാഡോ.
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.
എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ.
കലാ സംവിധാനം – മകേഷ് മോഹൻ.
മേക്കപ്പ് – സിജേഷ് കൊങ്ങോട്ടി.
കോസ്റ്റ്യൂം ഡിസൈൻ – അരവിന്ദ് കെ ആർ.
സൗണ്ട് മിക്സിംഗ് – എം ആർ. രാജാകൃഷ്ണൻ.
സൗണ്ട് ഡിസൈൻ – ആശിഷ് ജോസ് ഇല്ലിക്കൽ.
ഡിസൈൻ – യെല്ലോടൂത്ത്.
മാർക്കറ്റിംഗ് – ഒപ്റ.
സ്റ്റിൽസ്- വിഷ്‌ണു.ആർ.ഗോവിന്ദ്.
പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് – കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്.
പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ.
ഒറ്റപ്പാലം, പൊള്ളാച്ചി . പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
- വാഴൂർ ജോസ് .
