ഭ.ഭ.ബ.- ഗോകുലം മൂവീസിൻ്റെ ചിത്രം –
ദിലീപ്, വിനീത് ശ്രീനിവാസൻ ,ധ്യാൻ ശ്രീനിവാസൻ
മുഖ്യവേഷങ്ങളിൽ
ദിലീപിൻ്റെ ജൻമദിനത്തിൽ ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അനൗൺസ് ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ.
നവാഗതനായ ധനഞ്ജയ് ശങ്കർ ഈ ചിത്രം സംവിധാനം ചെയ്യുന്നു.
വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാന രംഗത്തു പ്രവർത്തിച്ചു പോരുകയാണ് ധനഞ്ജയ് –
പേരു കേൾക്കുമ്പോഴുള്ള കൗതുകം പോലെ തന്നെ മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർമാഡ്നെസ് (Madness ) സിനിമയായിരിക്കുമിത്.
അതു കൊണ്ടു തന്നെ ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേ
ക്കൊന്നും അധികം കടക്കുന്നില്ല.
വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ
ദിലീപും,വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇവർക്കു പുറമേ മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ നിരവധി താരങ്ങളും അണിനിരക്കുന്നു.
ഫാഹിം സഫറും നടി നൂറിൻ ഷെറീഫുമാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.
ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരുകയും അഭിനേതാക്കളുടേയുംനിർണ്ണയം പൂർത്തിയായി വരുന്നു.
കോ- പ്രൊഡ്യൂസേർസ് . വി.സി. പ്രവീൺ – ബൈജു ഗോപാലൻ .
. എക്സിക്കുട്ടീവ് . പ്രൊഡ്യൂസർ . കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി.
പുതുവർഷത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പ്രധാനമായും പൊള്ളാച്ചി കേന്ദ്രീകരിച്ചാണു നടക്കുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ – ബിജിത്ത് ധർമ്മടം.


