CinemaLatestNew Movie

ഗരിഗ

വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബന്തുപള്ളി രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗരിഗ”
തെലുങ്കിലും മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ഡി ഒ പി സാംബശിവ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളി മോഹൻ ആർ. പ്രോജക്ട് ഡിസൈനർ സൂരജ് ശശിധരൻ. മ്യൂസിക് ഡയറക്ടർ ജിനു വിജയ്.

പുതുമുഖങ്ങൾ ആയ റിഷാൻ നായകനും , അഞ്ജന ആർ നായർ നായികയായും എത്തുന്നു. ആലിയ, ഷാൻ കലേറ്റുംകര, ജോർദൻ ബ്രിയാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എന്നിവരെ കൂടാതെ നിഴൽ വ്യാപാരികൾ എന്ന ചിത്രത്തിന് ശേഷം എം കെ ഷെജിൻ ശക്തമായ കഥാപാത്രം ചെയ്യുന്നു.അഖിൽ കവലയൂർ, ചിത്രം സീനു, സുന്ദര പാണ്ടിയൻ പി എസ്. രുദ്ര ബാല എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അത്യന്തം ഭയാനകമായ ത്രില്ലർ ജോണറിൽ പറഞ്ഞിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകന്റെ ആദ്യ മലയാള സിനിമയാണ്.ഹൈദരാബാദ്,കൊച്ചി, കാലടി, കടമക്കുടി എന്നിവിടങ്ങളിലായി ചിത്രീകരണം കഴിഞ്ഞു.