AwardCinemaLatestNews

കല്യാൺ ജ്വല്ലേഴ്സ്-INCA അവാർഡ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു.

മുംബൈ: ഇന്ത്യൻ നാഷണൽ സിനി അക്കാദമി (INCA) അവതരിപ്പിക്കുന്ന ആദ്യ കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡുകളുടെ നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഷാ സിനിമകളിലെ മികവുകൾ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ അവാർഡുകൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു ദേശീയ വേദിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


2025 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നാണ് നാമനിർദ്ദേശങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. മൊത്തം 25 വിഭാഗങ്ങളിലായി അവാർഡുകൾ നൽകും. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി എന്നീ നാല് പ്രധാന അവാർഡുകൾ 12 ഇന്ത്യൻ ഭാഷകളിലായി പ്രഖ്യാപിക്കും. കൂടാതെ സംഗീതം, രചന, സാങ്കേതിക മേഖലകൾ ഉൾപ്പെടെ 21 വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രങ്ങളിൽ ധുരന്ധർ (17), ലോക: ചാപ്റ്റർ വൺ (15), കാന്താര: ചാപ്റ്റർ 1 (13), ഛാവാ (13), സയ്യാറ (13), ലാലോ (12), റുദ്ര (11), മിറായ് (10), ഹോംബൗണ്ട് (9), ദ ഗേൾഫ്രണ്ട് (8) എന്നിവ മുൻപന്തിയിലാണ്.
നാമനിർദ്ദേശങ്ങൾ INCA ജൂറി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. അന്തിമ വിജയികളെ രാജ്യത്തെ വിവിധ സിനിമാ ഇൻഡസ്ട്രികളെ പ്രതിനിധീകരിക്കുന്ന സംഘടനകൾ തിരഞ്ഞെടുക്കും.
INCA അവാർഡ് വിതരണം ഏപ്രിൽ 16ന് മുംബൈയിൽ നടക്കും. പ്രമുഖ സിനിമാ പ്രവർത്തകർ ഈ ചടങ്ങിൽ പങ്കെടുക്കും.