ഔസേപ്പിനെ അനശ്വരമാക്കി വീണ്ടും വിജയരാഘവൻ “ഔസേപ്പിൻ്റെ ഒസ്യത്ത്” ടീസർ പുറത്തുവിട്ടു.
അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ.
നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർപുറത്തുവിട്ടു.
മാർച്ച് ഏഴിന് പ്രദർശന ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ശബ്ദിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാതെ നിരവധി ഷോട്ടുകൾ മാത്രമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒരുപക്ഷെ മലയാള സിനിമയിൽ തികച്ചും പുതുമയായ ഒരനുഭവമായിരിക്കും ഈ ചിത്രത്തിൻ്റെ ടീസർ
സംഭാഷണങ്ങളൊന്നു
മില്ലെങ്കിലും, പ്രേക്ഷകർക്ക്, ഏറെ ഉദ്വേഗവും , കൗതുകവു മൊക്കെ നൽകി ചിത്രത്തിൻ്റെ പൊതുവായ സ്വഭാവം കാട്ടിത്തരുന്നു.
ഒരു കുട്ടംബത്തിൻ്റെ നാലുചുവരുകൾക്കുള്ളിൽ ചാരം മൂടിക്കിടക്കുന്ന കനലിൻ്റെ മനസ്സുമായി ജീവിക്കുന്ന ഏതാനും മനുഷ്യർ. അവരുടെ മനസ്സ് മുറിവേറ്റതെന്തിന്?
ഏറെ ആകാംക്ഷയോടെ തന്നെ ഇതിനുത്തരം കണ്ടെത്തുകയാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ.
മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വിജയരാഘവനു പുറമേ ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ലെന, , കനികുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കഷ്ണ , സജാദ് ബൈറ്റ്, നോർഡി പൂഞ്ഞാർ, ശീരാഗ്, ചാരുചന്ദന , എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.
സംഗീതം. സുമേഷ് പരമേശ്വർ.
ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ.
എഡിറ്റിംഗ്-ബി.അജിത് കുമാർ.
പ്രൊഡക്ഷൻ ഡിസൈനർ – അർക്കൻ.എസ്. കർമ്മ.
മേക്കപ്പ് – നരസിംഹസ്വാമി.
കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്. &സുശീൽ തോമസ്.
ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.
പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സിൻ ജോ ഒറ്റത്തൈക്കൽ.
കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
ഫ്രോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി.
- വാഴൂർ ജോസ്.

