CinemaLatestNew MovieVideos

പൊങ്കാലയിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം – പ്രകാശനം ചെയ്തു

തീര പ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ സംഘർഷഭരിതമായ കഥ പറയുന്ന പൊങ്കാല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. പൂർണ്ണമായും റാപ്പ് മ്യൂസിക്ക് അടിസ്ഥാനമാക്കി യുള്ള ഈ ഗാനം ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ആക്‌ഷൻ മൊണ്ടാഷ് പഞ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന താണ്.
പുത്തൻ തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻരാജ് ഈണമിട്ട ഈ ഗാനം പ്രശസ്ത റാപ്പ് ഗായകൻ ഇമ്പാച്ചിയാണ് ആലപിച്ചിരിക്കുന്നത്.


പുത്തൻ തലമുറക്കാരുടെ ഏറ്റവും ഹരമായി മാറിയിരിക്കുന്ന ഗായകനാണ് ഇമ്പാച്ചി .
പുതുതലമുറക്ക് ആഘോഷിക്കാൻ പാകത്തിലുള്ളതാണ് ഈ റാപ്പ് ഗാനം.
‘നവമാധ്യമങ്ങളിൽ വലിയ പ്രതികരണം ലഭിച്ചിരിക്കുന്നത് പുതുതലമുറ ഈ ഗാനം ഏറ്റെടുത്തു എന്നതിൻ്റെ തെളിവായി കാണാം..
പൊങ്കാല എന്ന ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കാനം ഇത് കാരണമാക്കുന്നു.
ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേർസ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണു നിർമ്മിക്കുന്നത്.
ശ്രീനാഥ് ഭാസി ആദ്യമായി റിയലിസ്റ്റിക്ക് ആക് ഷൻ ഹീറോ ആയി എത്തുന്ന ചിത്രം കൂടിയാണിത്.
യാമിസോനയാണ് നായിക.
ബാബുരാജ്, അലൻസിയർ, സുധീർ കരമന,കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ , സൂര്യാകൃഷ്, ഇന്ദ്രജിത് ജനജിത്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം , രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ ശാന്തകുമാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം – ജാക്സൺ ജോൺസൺ.
എഡിറ്റിംഗ് – അജാസ്.
പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്ട്സ് മോഹൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെ
ത്തുന്നു.

  • വാഴൂർ ജോസ്.