CinemaLatestNew Movie

നടൻ ശ്രീനാഥ് ഭാസി നിർമ്മാണ പങ്കാളിയാകുന്ന “പൊങ്കാല” എന്ന ചിത്രത്തിന്റെ പ്രീ ഷൂട്ട് ലോഞ്ചും ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രഖ്യാപനവും നടന്നു.

ശ്രീനാഥ് ഭാസി നായകനായി, ഇന്ദ്രൻസ്,ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ് , സൂര്യകൃഷ്,സുധീർ കരമന, സുധീർ ( ഡ്രാക്കുളഫെയിം ) അലൻസിയർ,റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ,സോഹൻ സീനുലാൽ,യാമിസോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്,ദിയാ ക്രിയേഷനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. നിർമാതാക്കൾ-ഡോണ തോമസ്, ശ്രീനാഥ്ഭാസി ,കെ. ജി. എഫ് സ്റ്റുഡിയോ, അനിൽ പിള്ള, പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്, എന്നിവർ ആണ്. ഛായാഗ്രഹണം :തരുൺ ഭാസ്കരൻ.

എഡിറ്റർ: കപിൽകൃഷ്ണ,സംഗീതം : രഞ്ജിൻ രാജ്.
പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.

രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്.
ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാനവാരം വൈപ്പിൻ,ചെറായി പരിസരപ്രദേശങ്ങളിൽ ആരംഭിക്കുന്നു.
പി ആർ ഒ – എം കെ ഷെജിൻ .