CinemaLatestNews

“ഉള്ളത് തുറന്നു പറയുന്ന പ്രകൃതം ആണ് എന്റേത് .. ശബ്ദത്തിനു ഗാംഭീര്യം കൂടി പോയതിനാൽ ചിലർ ദേഷ്യപെട്ടല്ലോ , കാര്യം ഉള്ളത് പറഞ്ഞല്ലോ, സത്യം പറഞ്ഞല്ലോ എന്നുള്ള മറുപടികൾ ഇപ്പോഴും എപ്പോഴും കിട്ടാറുണ്ട്…

കാര്യത്തിലേക്ക് വരാം ..

അഭിലാഷേട്ടനെ ഇന്നലെ ഒരു പ്രമുഖ നിരൂപകൻ കൊട്ടിയൂർ ഫെയിം എന്ന് വിശേഷിപ്പിച്ചു.. അഭിയേട്ടനെ പോലെ പുള്ളിനെ വ്യക്തിപരമായി എനിക്കിഷ്ടമാണ് പണ്ട് ഞാൻ ഫാൻസി ഡ്രസ്സ് മിമിക്രി കാണിക്കും പോലെ എന്റെ ആ സുഹൃത്ത് എന്റെർറ്റൈനെർ ആണ് റിവ്യൂന്റെ കാര്യത്തിൽ .. പക്ഷെ പ്രിയ സുഹൃത്തേ .. അഭിലാഷ് പിള്ളൈ എന്ന വ്യക്തി എത്ര വർഷം ഈ സിനിമയുടെ പിറകിൽ നടന്നു .. ഇത്ര സ്ക്രിപ്റ്റുകൾ എഴുതി അവഗണിക്കപ്പെട്ടു .. അയാളുടെ കുടുംബത്തിൽ എന്തൊക്കെ സംഭവിക്കുന്നു ഇതൊന്നും ആർക്കും വാർത്തയല്ല .. അയാൾ ഓരോ നിമിഷവും സിനിമയെപ്പറ്റി പോസ്റ്റ് ഇടുന്നതു കൂടെയുള്ളവരെ ചേർത്ത് പിടിക്കുന്നത് വിളിക്കുന്നിടത്തെല്ലാം ഓടി പോകുന്നത് സിനിമക്ക് വേണ്ടിയാണ് .. അയാൾക്കിഷ്ടമുള്ള കഥ ഒരുക്കാൻ അയാൾ തയ്യാറായി സിനിമ വരുമ്പോൾ അത് തിയേറ്ററിൽ എത്തുമ്പോൾ ആരെയും അത് നിരാശപ്പെടുത്തില്ല കാരണം ആ സിനിമ ജീവിതഗന്ധിയായ സിനിമയാണ് .. കാരണം അയാൾ താൻ കണ്ട ജീവിതത്തിൽ നിന്ന് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്ന ഒരു സുഹൃത്താണ് . കൂടെ സംഗീതത്തിൽ രഞ്ജിൻ രാജ് ചേർന്നാൽ അതിനു മാറ്റ് കൂടും .. വിഷ്ണു ബ്രോ ഒരു കുഞ്ഞനുജൻ ആണ് അദ്ദേഹത്തിന് അവരുടെ കൂട്ടുകെട്ട് ഒന്ന് മലയാളി ആഘോഷിച്ചതാണ് ഒന്നുകൂടി വരും പ്രേക്ഷകർക്ക് ആഘോഷിക്കാനും ഒന്ന് പേടിക്കാനും .. മാളികപ്പുറത്തിനു ശേഷം സുമതിവളവിലെ കഥകൾ പറയുന്ന ചിത്രം 😍
പറഞ്ഞു വന്നത് എന്തന്നാൽ ഇനി അഭിലാഷ് ചേട്ടനെയോ അല്ലാതെ സിനിമയിലെ എല്ലാരേയും താറടിച്ചു കാണിച്ചാൽ എനിക്കറിയാവുന്ന എല്ലാരേയും പറ്റി ഞാൻ മറുപടി നൽകും
അടിയന്റെ സർക്കാസം അളിയന്
ഞാൻ അഭിലാഷ് ചേട്ടനോടൊപ്പം
അഭിലാഷ് പിള്ള സൃഷ്ടിച്ചത് സിനിമകൾ മാത്രമല്ല സിനിമകൾ വഴി അതിലെ പ്രവർത്തകർ വഴി ഒരു നല്ല സിനിമാ കുടുംബമാണ്
സിനിമയോടൊപ്പം
സസ്നേഹം
പ്രതീഷ് ശേഖർ

‪‪‪‪NB: കൂടെ മറ്റൊരു കാര്യം കൂടി പറയാം ഉണ്ണി മുകുന്ദന്റെ കാര്യത്തിൽ ശെരി ഉണ്ണീടെ ഭാഗത്തോ അയാളുടെ മാനേജരുടെ ഭാഗത്തോ ആയിരിക്കാം പക്ഷെ സിനിമാ സംഘടനകൾ ഇടപെട്ട് പരിഹരിച്ചിട്ടും ഉണ്ണിക്ക് എതിരെ വാർത്ത നൽകി വീണ്ടും എന്റെ പേഴ്സണൽ whatsup ൽ പ്രസ്തുത മാനേജർ അയച്ചപ്പോൾ ആണ് ഞാൻ ഉണ്ണിയെ സപ്പോർട് ചെയ്തു പോസ്റ്റിട്ടത് ..ഞാനും സെലിബ്രിറ്റി മാനേജ്‌മെന്റ് ചെയ്തിരുന്നു പക്ഷെ അവർക്കു ഇന്നും അന്നും എന്നും എതിരല്ല അവർ എന്റെ അതിഥികൾ ആണ് സൗഹൃദമാണ് .. ആ വിഷയം അവിടെ തീർക്കാതെ അയാളെ സിനിമയിൽ തീർക്കാൻ ശ്രേമിച്ചതിനോടുള്ള ശക്തമായ വിജോയിപ്പു അന്ന് ഞാൻ ഒരു പോസ്റ്റ് ആയി ഇട്ടിരുന്നു. അത് ഈ ഗ്രൂപ്പിലെ ചിലർക്ക് വ്യക്തമായില്ല അതിനാൽ കാര്യം ബോധിപ്പിക്കുന്നു.