പുതുമുഖങ്ങളുമായി സെന്ന ഹെഗ്ഡെ വീണ്ടും. “കൊല”
“വാഴ 2″ സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഇമാജിൻ സിനിമാസിന്റെ ബാനറിൽ ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ” കൊല ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

“അവിഹിതം ” എന്ന ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാനമായും പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. സൗഹൃദങ്ങൾ, കുടുംബങ്ങൾ, തലമുറകൾ, ഒപ്പം നമുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങൾ എന്നിവയെക്കുറിച്ച് ലളിതവും മനോഹരവുമായി പറയുന്ന ഈ കഥ ഏത് പ്രദേശത്തും സംഭവിക്കാവുന്ന തരത്തിലുള്ളതാണ്.
യുവതാരങ്ങളുടെയും പുതുമുഖ പ്രതിഭകളുടെയും ഒരു മികച്ച നിരയെത്തന്നെ “കൊല “യിൽ അണിനിരത്തുന്നു.
- പി ആർ ഒ – എ എസ് ദിനേശ്.
