Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പ്രിയതമൻ
  • Cinema
  • Latest
  • New Movie

പ്രിയതമൻ

Vazhoor Jose September 21, 2026 1 min read

ശ്രീനാഥ് ഭാസി നായകൻ.

തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക.

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.

റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന ചിത്രത്തിലാണ് തേജാ ലഷ്മി നായികയായി അഭിനയിക്കുന്നത്. ശ്രീനാഥ് ഭാസിയാണു നായകൻ.

ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിമൂന്നിന് കൊല്ലം നീണ്ടകരയിൽ ആരംഭിക്കുന്നു. ടി.എ.റസാഖിൻ്റെ തിരക്കഥയിൽ ഏറെ അംഗീകാരവും പുരസ്ക്കാരവും നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമൻ.

ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽകുമാർ എസ്. മുനീർ അറയ്ക്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഒരു ഫീൽ ഗുഡ് ചിത്രമാണ് പ്രിയതമൻ. നല്ല ആത്മ ബന്ധമുള്ള ഒരമ്മയുടേയും മകൻ്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിലൂടെ യുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

നിരവധിഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി കൃഷ്‌ണ യാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീർ കരമന പത്മരാജ് രതീഷ്, ഇർഷാദ്,രഘുനാഥ് പലേരി സുനിൽ സുഖദ,, ടി.പി. കുഞ്ഞി കൃഷ്ണൻ ,സിനു സൈനുദ്ദീൻ, ദിനേശ് പണിക്കർ,,മഞ്ജു പത്രോസ്, സൂര്യ ദാസ് , മീരാ നായർ, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളാണ്.

കഥ- സനു ഭാസ്‌കർ.
ഗാനങ്ങൾ – റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്.
സംഗീതം – രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ.
പശ്ചാത്തല സംഗീതം-റോണി റാഫേൽ.
ഛായാഗ്രഹണം. പ്രദീപ് നായർ.
എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്.
കലാ സംവിധാനം- അർക്കൻ .എസ്. കർമ്മ.
മേക്കപ്പ് – പട്ടണം ഷാ.
കോസ്റ്റ്യൂം ഡിസൈൻ _ ഇന്ദൻസ് ജയൻ .
കോ – ഡയറക്ടർ – ഹാരിസൺ,.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസ്സോസ്സിയേറ്റ്ഡയറക്ടർ- ശരത്.
സഹസംവിധാനം – അനീഷ് കാട്ടിക്കോ,രാജേഷ് ആർ. റിസ്വാൻ.
കാസ്‌റ്റിംഗ് ഡയറക്ടർ- ആരോമൽ. ആർ.
പ്രൊഡക്‌ഷൻ എക്സികുട്ടീവ് -രാജേഷ് തങ്കപ്പൻ.
പ്രൊഡക്ഷൻ കൺട്രോളർ – ഹരിവെഞ്ഞാറമൂട്.
കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം – പൂർത്തിയാകും.

  • വാഴൂർ ജോസ് .

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Priyathaman

Post navigation

Previous “ഗണകൻ” കാളി ദേവിയുടെ രൂപമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി.
Next ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി.

Related Stories

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026
പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×