“ഇട്ടിമാണി മെയ്ഡ് ആൻ ചൈന” എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ജോജു ആലുക്ക തമിഴിൽ കഥ എഴുതി സ്വതന്ത്ര സംവിധായാകനാവുന്നു.



ഇനിയും പേരിടാത്ത ചിത്രത്തിൽ യോഗി ബാബുവും അജു വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പർണ്ണവി പിക്‌ചേഴ്‌സിന്റെ ( PARNAVI PICTUREZ )ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 2027 ജനുവരി മാസത്തിൽ കഞ്ചിക്കോട്, പൊള്ളാച്ചി, ചെന്നൈ, മലേഷ്യ എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.
- പി ആർ ഒ-എ എസ് ദിനേശ്.
