CinemaLatestNew MovieVideos

ഒന്നര ലക്ഷം മില്യൻ കാഴ്ച്ചക്കാരുമായി “ഒരു കട്ടിൽ ഒരു മുറിയുടെ” ലിറിക്കിൽവീഡിയ ഗാനം.

ഷാനവാസ്.കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ നെഞ്ചിലേ ….. എന്ന ഗാനം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണു ണ്ടാക്കിയിരിക്കുന്നത്.
ഒന്നരലക്ഷം മില്യൻ കടന്നിരിക്കുകയാണ് ഈ ഗാനത്തിൻ്റെ കാഴ്ച്ചക്കാർ.
യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിം ഷാ, പ്രിയംവദാ കൃഷ്ണ എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവർക്കൊപ്പം തന്നെ പൂർണ്ണിമ ഇന്ദ്രജിത്തും ഈ ഗാനത്തിൻ്റെ ഭാഗഭാക്കാകുന്നുണ്ട്.
പൂർണ്ണിമയുടെ രംഗങ്ങൾ ഏറെ കൗതുകം പരത്തുന്നതുമാണ്.
ഏറെ പ്രത്യേകത നിറഞ്ഞതാണ് ഈ ടൈറ്റിൽ
ചിത്രം പൂർണ്ണമായിക്കഴിയുമ്പോൾ മാത്രമാണ്
ഈ ടൈറ്റിലും സിനിമയുമായുള്ള ബന്ധം പ്രേക്ഷകർക്ക് മനസ്സിലാവുകയുള്ളൂ..
ഉദ്വേഗത്തിൻ്റെ നിഴലിൽക്കൂടിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും സമ്മാനിക്കുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാ
രണം.

കിസ്മത്തും തൊട്ടപ്പനും പ്രേഷകർക്ക് വ്യത്യസ്ഥ അനുഭവങ്ങൾ സമ്മാനിച്ച ചിത്രങ്ങളാണ്. ആ ചിത്രങ്ങളുടെ സംവിധായകൻ ഷാനവാസ്. കെ. ബാവാക്കുട്ടി യുടെ ചിത്രമെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷ ഈ ചിത്രം നൽകുന്നുണ്ട്.
വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ഗണപതി, രഘുനാഥ് പലേരി, ഉണ്ണിരാജാ, മനോഹരി ജോയ്, തുഷാര പിള്ള, ഹരിശങ്കർ, എന്നിവരും പ്രധാന താരങ്ങളാണ്.
രഘുനാഥ് പലേരിയുടേതാണു തിരക്കഥ
ഗാനങ്ങൾ – അൻവർ അലി , രഘുനാഥ് പലേരി
സംഗീതം – അങ്കിത് മേനോൻ വർക്കി
ഛായാഗ്രഹണം. എൽദോസ് ജോർജ്.
എഡിറ്റിംഗ് മനോജ് സി.എസ്.
കലാസംവിധാനം -അരുൺ ജോസ്.
മേക്കപ്പ് – : അമൽ കുമാർ.
കോസ്റ്റും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബാബുരാജ് മനിശ്ശേരി,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.

സപ്ത തരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
-വാഴൂർ ജോസ്.