Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “തേരി മേരി”- ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

“തേരി മേരി”- ആരംഭിച്ചു.

Vazhoor Jose March 16, 2024 1 min read

ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ്‌ തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്.
ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്.
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ., സമീർ ചെമ്പായിൽ , എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അലക്സ് തോമസ്.
മാർച്ച് പതിനാറ് ശനിയാഴ്‌ച്ച കാലത്ത് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലാ
യിരുന്നു ചിത്രീകരണത്തിനു തുടക്കം കുറിച്ചത്.
ബബിതാ ബാബു . സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.
അലക്സ് തോമസ് ഫസ്റ്റ് ക്ലാപ്പു നൽകി.

അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ കിംഗ് ഫിഷ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്.
വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ടു യുവാക്കളുടെ ജീവിതമാണ്
ഈ ചിത്രത്തിലൂടെ രസാകരമായി അവതരിപ്പിക്കുന്നത്.
ഇവർക്കിടയിൽ നിലനിന്നു പോന്ന ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ കഥാ പുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്.
പ്രധാനമായും യൂത്തിൻ്റെ കാഴ്ചു പ്പാടുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായിക ആരതി വ്യക്തമാക്കി.
ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
. തെലുങ്കു താരം ശ്രീരംഗാ സുധയാണ് ഈ ചിത്രത്തിലെ നായിക.
അന്നാ രേഷ്മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇർഷാദ് അലി, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിതാ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം – കൈലാസ് മേനോൻ
അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കരിമുട്ടം
ഛായാഗ്രഹണം. ബിബിൻ ബാലകൃഷ്ണൻ
എഡിറ്റിംഗ്. എം. എസ്. അയ്യപ്പൻ.
കലാസംവിധാനം – സാബു റാം
: മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ.
കോസ്റ്റ്യും ഡിസൈൻ – വെങ്കിട്ട് സുനിൽ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സുന്ദർ – എൽ, ശരത് കുമാർ. കെ. ജി.
ക്രിയേറ്റീവ് ഡയറക്ടർ – വരുൺ.ജി. പണിക്കർ.
പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻഉദിയൻകുളങ്ങര, സുജിത്.വി.എസ്.
പ്രൊഡക്ഷൻ കൺട്രോളർ – . ബിനു മുരളി
വർക്കല കോവളം, തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
-വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്


FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous “ഡയൽ 100” -മികച്ച പ്രതികരണം.
Next “സ്വരം” സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഗുഡ് വിൽ എന്റർടൈൻമെന്റ്സ്പുറത്തിറക്കി.

Related Stories

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×