Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരനും , ദുൽഖർ സൽമാനും പ്രകാശനം ചെയ്തു.
  • Cinema
  • First Look
  • Latest
  • New Movie

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരനും , ദുൽഖർ സൽമാനും പ്രകാശനം ചെയ്തു.

Shejin February 8, 2025 1 min read

അരുൺ വൈഗ സംവിധാനം ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പ്രഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു.

ജോണി ആൻ്റെണിയും, യുവനായകൻ രഞ്ജിത്ത് സജീവും തോളോടുതോൾ ചേർന്ന് സന്തോഷിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
ഏറെ കൗതുകം ജനിപ്പിക്കുന്ന ഈ പോസ്റ്റർ ഒരപ്പൻ്റെയും മകൻ്റേയും ആത്മബന്ധമാണ് കാട്ടിത്തരുന്നത്.

സോഷ്യൽ മീഡിയായിൽഏറെ വൈറലാകുകയാണ് ഈ പോസ്റ്റർ ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ കടന്നു വരുന്നു. പ്രത്യേകിച്ചുംമധ്യതിരുവതാംകൂറിലെ പുതുതലമുറക്കാരുടെ ചിന്താഗതികൾ ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിന് രക്ഷകർത്താക്കളുടെ നിർലോഭമായ പിന്തുണയും, പ്രോത്സാഹനവുമുണ്ട്.
അത്തരമൊരു പശ്ചാത്തലത്തിൽ ഒരപ്പൻ്റെയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ തികച്ചും രസാകരവും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.

മധ്യതിരുവതാംകൂറിൻ്റെ ജീവിത സംസ്കാരത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ജോണി ആൻ്റെണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.
മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ.
സംഗീതം -രാജേഷ് മുരുകേശൻ.
ഛായാഗ്രഹണം – സിനോജ്.പി.അയ്യപ്പൻ.
എഡിറ്റിംഗ് – അരുൺ വൈഗ .
കലാസംവിധാനം – സുനിൽ കുമരൻ.
മേക്കപ്പ് – ഹസ്സൻ വണ്ടൂർ,
കോസ്റ്റ്യും ഡിസൈൻ – മെൽവി ജെ.
നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ.
ലൈൻ പ്രൊഡ്യുസർ – ഹാരിസ് ദേശം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിനോഷ് കൈമൾ.
പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർ.
പാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിതെത്തുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie UKOK United Kingdom of Kerala

Post navigation

Previous അംഗീകാരങ്ങളുടെ കൊടുമുടിയിൽ “ധർമ്മയോദ്ധ”
Next ലേഡി ആക്ഷൻ ചിത്രം “രാഷസി” തീയേറ്ററിലേക്ക്.

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×