Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “മച്ചാൻ്റെ മാലാഖ” ഒഫീഷ്യൽ ട്രയിലർ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും ചേർന്ന് പുറത്തുവിട്ടു.
  • Cinema
  • Latest
  • New Movie
  • Trailer

“മച്ചാൻ്റെ മാലാഖ” ഒഫീഷ്യൽ ട്രയിലർ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും ചേർന്ന് പുറത്തുവിട്ടു.

Vazhoor Jose February 15, 2025 1 min read

ജീവിതം എന്നു പറഞ്ഞാലേ ഒരു ടാറിട്ട റോഡു പോലെയാണ്…
അതു ചെയ്യേണ്ടതുപോലെ ചെയ്തില്ലങ്കിൽ അതു മഴക്കാലം വരുമ്പോൾ പൊളിഞ്ഞു പോകും.
ഈ ഓർമ്മപ്പെടുത്തലിലൂടെ ഹൃദയഹാരിയായ ഒരു കുടുംബകഥയുടെ മുഹൂർത്തങ്ങൾ ഓർമ്മപ്പെടത്തുന്ന താണ് മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ട്രയിലർ.
പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.
മലയാളത്തിലെ യൂത്ത് ലെജൻ്റുകളായ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ യാണ് ഈ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.
ട്രാൻസ്പോർട്ട് ബസ്സിലെ കൺടക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരി ലിജി മോളുടേയും കുടുംബ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തിൻ്റെ മുമ്പിൽ വീർപ്പുമുട്ടുന്ന ഭർത്താവിൻ്റേയും അതിനിടയിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
കൊച്ചു കൊച്ചു രസാവഹമായമുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന ഈ ചിത്രം ഗൗരവമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്.
സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു , വിനീത് തട്ടിൽ, ശാന്തി കൃഷ്ണ. ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി ആവണി . ബേബി ശ്രയാ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി ,മ്പിനി വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജക്സൻ ആൻ്റെണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.
സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – വിവേക് മേനോൻ.
എഡിറ്റിംഗ് – രതീഷ് രാജ്.
കലാസംവിധാനം – സഹസ് ബാല.
മേക്കപ്പ് – ജിതേഷ് പൊയ്യ .
കോസ്റ്റ്യും – ഡിസൈൻ അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്.
നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ മാവേലിക്കരാ പ്രതീഷ് മാവേലിക്കര
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഇരുപത്തി ഏഴിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ്.
FacebookEmailLinkedInWhatsApp
Tags: Machante Malakha malayalam new film new movie

Post navigation

Previous സംവിധായകൻ സിൻ്റോ സണ്ണി മ്യൂസിക്ക് ആൽബത്തിലെ നായകൻ.
Next ബേസിലിന് പുതിയ മുഖം നൽകി “മരണമാസിന്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×