Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ആറ് കൊലപാതങ്ങൾ നടത്തിയ നായകൻ വരുന്നു. “കാലം പറഞ്ഞ കഥ “തീയേറ്ററിലേക്ക്.
  • Cinema
  • Latest
  • New Movie

ആറ് കൊലപാതങ്ങൾ നടത്തിയ നായകൻ വരുന്നു. “കാലം പറഞ്ഞ കഥ “തീയേറ്ററിലേക്ക്.

Aymanam Sajan November 18, 2025 1 min read

നഗരഹൃദയത്തിൽ ആറ് കൊലപാതകങ്ങൾ നടത്തി നാടിനെ വിറപ്പിച്ച ഒരു യുവാവ്. സാഹചര്യത്തിന്റെ സമ്മർദം കൊണ്ട് ക്രൂരമായ കൊലപാതക പരമ്പരകൾ നടത്തേണ്ടി വന്ന ഈ യുവാവിന്റെ അതിശയിക്കുന്ന കഥ പറയുകയാണ് “കാലം പറഞ്ഞ കഥ “എന്ന ചിത്രം. നിരവധി ടി.വി. പരമ്പരകളിലൂടെയും, സിനിമകളിലൂടെയും ശ്രദ്ധേയയായ പ്രസാദ് നൂറനാട് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നു. അമ്പത് വർഷമായി അശ്വതി ഭാവന എന്ന നാടക സമിതിയുടെ സാരഥിയായ കരുന്നാഗപ്പള്ളി കൃഷ്ണൻ കുട്ടി, നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ നിർമ്മാണവും, കഥ, തിരക്കഥ, സംഭാഷണവും രചിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു.

പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസാണ് ആറ് കൊലപാതകങ്ങൾ നടത്തേണ്ടി വന്ന നായകന്റെ വേഷം അവതരിപ്പിക്കുന്നത്. ബാലനടിയായി രംഗത്ത് വന്ന സാന്ദ്ര നായികയായി എത്തുന്നു.

വിദേശത്ത് അച്ഛൻ ഉണ്ടാക്കിയ കടം തീർക്കാൻ വേണ്ടി കടം വാങ്ങിയ അമ്മയുടെയും, മക്കളുടെയും കൂടി കഥ ചിത്രം പറയുന്നു.
സുഖജീവിതത്തിന് വേണ്ടി പണം കണക്കിൽ കവിഞ്ഞ് ചിലവാക്കിയ ഇവർ മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കാതെ അവസാനം വരെ ജീവിച്ചു.
ഒടുവിൽ തലകുനിക്കണം എന്ന സാഹചര്യം വന്നപ്പോൾ അവർ ഒരു കടുത്ത തീരുമാനമെടുത്തു.എല്ലാവരെയും ഞെട്ടിക്കുന്ന ഈ കഥ പറയുകയാണ്
“കാലം പറഞ്ഞ കഥ” എന്ന ചിത്രം .

അജാസ്, സാന്ദ്ര, നിഷ സാരംഗ്, മാസ്റ്റർ അർജിത്ത്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കൊല്ലം തുളസി, കുടശനാട് കനകം, രശ്മി അനിൽ ലക്ഷ്മി പ്രസാദ്, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, അബ്ബാ മോഹൻ, ജീജ സുരേന്ദ്രൻ, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ജിതിൻ ശ്യാം, ഭാവന, പ്രസന്നൻ, ഹരികുമാർ, വിനോദ്, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീരിൽ തുടങ്ങി ഒട്ടേറെ നാടക കലാകാരും സാമൂഹിക പ്രവർത്തകരും സിനിമയിൽ അഭിനയിക്കുന്നു.

നാടകശാല ഇൻറർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പളളി കൃഷ്ണൻ കുട്ടി നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന കാലം പറഞ്ഞ കഥ,പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു. ക്യാമറ – വിനോദ് ജി.മധു, എഡിറ്റിംഗ് – കണ്ണൻ, ജോജി,ആലാപനം -സിത്താര കൃഷ്ണകുമാർ സൂര്യനാരായണൻ അരിസ്റ്റോ സുരേഷ്, ഗാന രചന -വയലാർ ശരത്ചന്ദ്രവർമ്മ,ശ്രീകുമാർ ഇടപ്പോൺ,സംഗീതം –
അജയ് രവി, ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്തസംവിധാനം- കിരൺ മാസ്റ്റർ, ആർട്ട് – സന്തോഷ് പാപ്പനംകോട്, മേക്കപ്പ് – സുധീഷ് നാരായൻ, പി.ആർ.ഒ – അയ്മനം സാജൻ
ചിത്രം റിലീസിന് ഒരുങ്ങുന്നു.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Kalam Paranja Kadha malayalam new film new movie

Post navigation

Previous ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം ചിത്രീകരണം ആരംഭിച്ചു.
Next റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന “ഓ പ്രേമ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×