Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രം “പ്രഥമദൃഷ്ട്യാ കുറ്റക്കാർ” ചിത്രീകരണം ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രം “പ്രഥമദൃഷ്ട്യാ കുറ്റക്കാർ” ചിത്രീകരണം ആരംഭിച്ചു.

Vazhoor Jose January 2, 2026 1 min read

മികവാർന്ന കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് മലയാള സിനിമയിൽ തൻ്റേതായ കൈയ്യൊപ്പു പതിച്ച പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുതുവർഷത്തിലെ ജനുവരി രണ്ട് തിങ്കളാഴ്ച്ച കൂത്താട്ടുകുളത്ത് ആരംഭിച്ചു.

യുവതിരയിലെ ശ്രദ്ധേയനായ ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഏറെ ശ്രദ്ധേയമായ പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ശ്രീമതി ജെബി മേത്തർ എം.പി.യും, പാർവ്വതി തെരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണ ത്തിന് തുടക്കമിട്ടത്.
പിന്നീട് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മനോജ് കുമാർ
സ്വിച്ചോൺകർമ്മവും, സിദ്ധാർത്ഥ് ഭരതനും, പാർവ്വതിതെരുവോത്തും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
അഭിനേതാക്കളായ വിനയ് ഫോർട്ട്, മാത്യു തോമസ് , അസീസ് നെടുമങ്ങാട്, ജയശ്രീ , മുനിസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകൾക്കു ശേഷം കലാസംവിധായകൻ മകേഷ് മോഹൻ ഒരുക്കിയ പൊലീസ് സ്റ്റേഷൻ സെറ്റിൽ ചിത്രീകരണവും ആരംഭിച്ചു.
ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന എന്ന സ്ത്രീയുടെ ഔദ്യോഗികജീവിത
ത്തിൽ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.

പൂർണ്ണമായും ഇൽവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പാർവ്വതി തെരുവോത്താണ് കേന്ദ്ര കഥാപാത്രമായ ‘ അവതരിപ്പിക്കുന്നത്.
അഭിയരംഗത്തെത്തി യിട്ട് ഇരുപതു വർഷക്കാലമായ പാർവ്വതി ഇതാദ്യമായാണ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരികമായും, മാനസ്സികമായും തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നുവെന്ന് പാർവ്വതി വ്യക്തമാക്കി.
ചിത്രത്തിൻ്റെ നല്ലൊരു ശതമാനം രംഗങ്ങൾ ഒരു പൊലീസ് സ്റ്റേഷനിൽ ത്തന്നെയാണു നടക്കുന്നതെന്ന് സംവിധായകൻ ഷഹദും പറഞ്ഞു.
വിനയ് ഫോർട്ട് വിജയരാഘവൻ, സായ് കുമാർ, പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ, മാത്യു തോമസ് സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന – പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – റോബി രാജ്.
എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാസംവിധാനം – മകേഷ് മോഹൻ.
മേക്കപ്പ് – അമൽ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.
സ്റ്റിൽസ്- റിജാഷ് മുഹമ്മദ്.
ലൈൻ പ്രൊഡ്യൂസർ – ദീപക്.
പ്രൊഡക്ഷൻ മാനേജർ – എൽദോ ജോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഫഹദ് (അപ്പു).
പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി.
കോട്ടയം, കൂത്താട്ടുകുളം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Parvathy Thiruvothu Pradama Drishtya Kuttakkar

Post navigation

Previous ചെറുപ്പത്തിൻ്റെ കൂട്ടായ്മയിൽ പ്രകമ്പനം ടീസർ എത്തി.
Next പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു കമ്പനി

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×