Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “വിജയ് ദേവരകൊണ്ട – ശൗരു ഗ്ലോബൽ പ്രോജക്റ്റ്” ചിത്രത്തിന് പൂജയോടെ തുടക്കം
  • Cinema
  • Latest
  • New Movie

“വിജയ് ദേവരകൊണ്ട – ശൗരു ഗ്ലോബൽ പ്രോജക്റ്റ്” ചിത്രത്തിന് പൂജയോടെ തുടക്കം

Pratheesh Sekhar April 22, 2026 1 min read

തെലുങ്ക് സിനിമയിലെ യുവതാരമായ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ഗ്ലോബൽ പ്രോജക്ട് ചിത്രത്തിന്റ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള വലിയ ശ്രമമായി കണക്കാക്കപ്പെടുന്നു. പൂജാ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് നാചുറൽ സ്റ്റാർ നാനി ക്ലാപ്പടിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. വൈറ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരുന്നു.

ചിത്രത്തിന്റെ സാങ്കേതിക ടീമിനെ പരിചയപ്പെടുത്തിയ അന്നൗൻസ്മെന്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഹോളിവുഡ് പ്രോജക്ടുകളായ “ഹൗസ് ഓഫ് ദ ഡ്രാഗൺ”, “ഫോൾഔട്ട്” എന്നിവയിൽ പ്രവർത്തിച്ച അലേഹാൻഡ്രോ മാർട്ടിനെസ് ആണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി. “ഗോഡ്സ് ഓഫ് ഈജിപ്റ്റ്”, “ബാറ്റ്മാൻ ഫോറേവർ”, “സ്നോപ്പിയേഴ്സർ” എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച എറിക് ഡർസ്റ്റ് വിഎഫ്എക്സ് സൂപ്പർവൈസറായി എത്തുന്നു. “അനിമൽ”, “ഓം ശാന്തി ഓം” തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സുരേഷ് സെൽവരാജൻ പ്രൊഡക്ഷൻ ഡിസൈനറാണ്. സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഹിഷാം അബ്ദുൽ വഹാബ് ആണ്. കൂടാതെ കോസ്റ്റ്യൂം ഡിസൈനറായി സച്ചിൻ ലോവലെക്കർ, എഡിറ്ററായി പ്രവീൺ ആന്റണി എന്നിവരും ടീമിന്റെ ഭാഗമാണ്.

പുരാണ പശ്ചാത്തലത്തിൽ ഒരു പുതിയ ലോകം സൃഷ്ടിക്കുന്ന തരത്തിൽ ഒരുങ്ങുന്ന ഈ ചിത്രം, ദൃശ്യവിസ്മയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെക്നിക്കൽ മികവും ചേർന്ന് പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം നൽകുമെന്നാണ് പ്രതീക്ഷ. “വാരണാസി”, “രാക്ക” പോലുള്ള സിനിമകൾ ഇന്ത്യൻ സിനിമയെ ഗ്ലോബൽ തലത്തിൽ എത്തിക്കാൻ ശ്രമിച്ചതുപോലെ, വിജയ് ദേവരകൊണ്ട – ശൗരു കൂട്ടുകെട്ടും അതേ ദിശയിൽ വലിയൊരു കാൽവയ്പ്പാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കെ, സിനിമാ പ്രേമികൾ ഇതിനകം തന്നെ വലിയ പ്രതീക്ഷയോടെ ഈ പ്രോജക്ടിനെ കാത്തിരിക്കുകയാണ്.പി ആർ ഓ : പ്രതീഷ് ശേഖർ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌
Next മൂകാംബിക ക്ഷേത്രത്തിൽ തിരക്കഥാ പൂജ. ടൈറ്റിൽ പ്രഖ്യാപനം ഉടൻ.

Related Stories

“ദൈവത്താൻകുന്ന്” സെപ്റ്റംബർ 18-ന്.
1 min read
  • Cinema
  • Latest
  • New Movie

“ദൈവത്താൻകുന്ന്” സെപ്റ്റംബർ 18-ന്.

September 18, 2026
ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്
  • Cinema
  • Latest
  • New Movie

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്

September 17, 2026
ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ്
1 min read
  • Cinema
  • Latest
  • New Movie
  • Promotion

ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ്

September 17, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ദൈവത്താൻകുന്ന്” സെപ്റ്റംബർ 18-ന്.
1 min read
  • Cinema
  • Latest
  • New Movie

“ദൈവത്താൻകുന്ന്” സെപ്റ്റംബർ 18-ന്.

September 18, 2026
ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്
  • Cinema
  • Latest
  • New Movie

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്

September 17, 2026
ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ്
1 min read
  • Cinema
  • Latest
  • New Movie
  • Promotion

ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ്

September 17, 2026
ലോ ആന്റ് ഓർഡർ(LAW AND ORDER)സെപ്റ്റംബർ 18-ന്.
1 min read
  • Cinema
  • Latest
  • New Movie

ലോ ആന്റ് ഓർഡർ(LAW AND ORDER)സെപ്റ്റംബർ 18-ന്.

September 17, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×