ഒറ്റപ്പാലം ഫിലിം അക്കാദമി- OFA സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരം (പ്രായവ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം)
ഒറ്റപ്പാലം:
ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെയും ചലച്ചിത്ര കാവ്യങ്ങളിലൂടെയും രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിന്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി, ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.
പ്രായവ്യത്യാസമില്ലാതെ ഏവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുകഥാകൃത്തിന് ഒറ്റപ്പാലം ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ‘എ.കെ. ലോഹിതദാസ് പുരസ്‌കാരം 2026’ സമ്മാനിക്കും.
10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും നൽകിയാണ് വിജയിയെ ആദരിക്കുന്നത്.
⏳ ശ്രദ്ധിക്കുക: പുരസ്‌കാര ചടങ്ങിന്റെയും മത്സരത്തിന്റെയും കൂടുതൽ വിവരങ്ങൾക്കും, മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള പേര് രജിസ്‌റ്റർ ചെയ്യുന്നതിനും 2026 ജൂൺ 23-ാം തീയതിക്കുള്ളിൽ താഴെ നൽകിയിരിക്കുന്ന
ഒറ്റപ്പാലം ഫിലിം അക്കാദമിയുടെ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
📞 വാട്സാപ്പ് നമ്പർ: +91 7356569791
OTTAPALAM FILM ACADEMY – OFA 🎬
(1 Year Integrated Diploma Course)
Kanniyampuram, Ottapalam. Pin: 679104.
📞 0466 2247701, +91 7356569791
📧 [email protected]
🌐 www.ottapalamfilmacademy-ofa.in
