കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കണ്ണൂർ വാണിയമ്പാറത്തട്ട് ഉണ്ണിമിശ്ശിഖ പള്ളി ശവക്കല്ലറ സംഭവവും,ആരവൻ സിനിമയും ചർച്ചയാകുന്നു! ആരവൻ സിനിമക്ക് വേണ്ടി, ഇടുക്കിയിൽ ഒരു പള്ളി സെമിത്തേരിയുടെ സെറ്റിട്ട്,ഒരു ശവം അടക്കം ചെയ്യാൻ, ശവക്കല്ലറ തുറക്കുന്നതും, ആ കല്ലറയിൽ രണ്ട് ശവ ശരീരങ്ങൾ കണ്ട് ജനങ്ങൾ ഞെട്ടുന്നതുമായ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു.ചെറുകര ഫിലിംസിനു വേണ്ടി മനോജ് ചെറുകര നിർമ്മിച്ച്, സുധീഷ് കോശി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ആരവൻ എന്ന ചിത്രത്തിലെ പ്രധാന രംഗമായിരുന്നു അത്.രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു ഇടുക്കിയിൽ ഈ ചിത്രീകരണം നടന്നത്. ഇപ്പോൾ ജൂൺ 13 – ന് കണ്ണൂർ വാണിയംപാറ ഉണ്ണിമിശ്ശിഖാ പള്ളിയിൽ, സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച അതേ രംഗങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നു. ഒരു ശവം അടക്കിന് കല്ലറ തുറന്നപ്പോൾ,ആ കല്ലറയിൽ രണ്ട് ശവ ശരീരങ്ങൾ! ആരവൻ സിനിമയുടെ അണിയറ പ്രവർത്തകരെ ഈ സംഭവം ഞെട്ടിച്ചു. ഇപ്പോൾ ജനങ്ങളുടെ ഇടയിലും ഈ സംഭവം ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.







കേരളത്തെ ഞെട്ടിച്ച പല സംഭവങ്ങളും സിനിമയായിട്ടുണ്ടെങ്കിലും, ഒരു സിനിമയ്ക്കു വേണ്ടി ചിത്രീകരിച്ച രംഗങ്ങൾ, സിനിമ റിലീസാകുന്നതിന് മുമ്പ് അതേപടി നിത്യജീവിതത്തിൽ പിന്നീട് അരങ്ങേറുന്നത് ആദ്യമാണ്. അതു കൊണ്ട് തന്നെ വാണിയമ്പാറത്തട്ട് പള്ളി ശവക്കല്ലറ സംഭവത്തിലൂടെ ആരവൻ എന്ന സിനിമ ശ്രദ്ധേയമായി മാറിക്കഴിഞ്ഞു.
ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലേക്ക് താമസം മാറി വന്ന ഒരു കുടുംബത്തിന്റേയും, അവരുടെ യമഹ ആർ എക്സ് 100 ബൈക്കിന്റെയും കഥ പറയുകയാണ് ഈ ചിത്രം. ഭീതിയുടെ താഴ്‌വരയായി മാറിയ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഈ ചിത്രം, പ്രണയവും പകയും നിറഞ്ഞ ഒരു റിയലിസ്റ്റിക് ഹൊറർ മൂവിയാണ്.
ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിച്ച് സുധീഷ് കോശി കഥ, തിരക്കഥ,സംവിധാനം നിർവ്വഹിക്കുന്നു. ഛയഗ്രഹണം – റിലീഷ് കുര്യൻ, എഡിറ്റർ-വിജിൽ എഫ്.എക്സ്,സംഗീതം -മനു കൃഷ്ണൻ,ഗാനങ്ങൾ – സുധീഷ് കോശി, മനു കൃഷ്ണൻ,ആർട്ട് – സൂരജ് കുറവിലങ്ങാട്,മേക്കപ്പ് -ബിനു കുറ്റപ്പുഴ,അസോസിയേറ്റ് ഡയറക്ടർ-സനീഷ് എം എസ്, സ്റ്റിൽസ് -മാത്തൻ കുര്യൻ,പ്രൊഡക്ഷൻ മാനേജർ -സ്റ്റിബി പഴയിരി, അസിസ്റ്റന്റ് ഡയറക്ടർ -സജിത് ബാബു, പി.ആർ.ഒ – അയ്മനം സാജൻ
അഖിൽ, ജിത്തു, സനീഷ്, അജൽ, രേവന്ത്, ആർച്ച, ജോസ് ചാക്കോ, ഗോവിന്ദൻ നമ്പൂതിരി, ആനന്ദ് നെച്ചൂരൻ, ബിജു ഗോപാൽ, സൂര്യ കുറുപ്പ്, റോജ, വിനോദ് വെളിയനാട്, രാധാകൃഷ്ണൻ, മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്നു.
ഇടുക്കി ജില്ലയിലെ വെൺമണി പഴയി രിക്കണ്ടം, മക്കുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു.
- അയ്മനം സാജൻ
