CinemaLatestNews

ആസിഫിനായി പാടിയ ഒരെയൊരു പാട്ടെന്ന് അഫ്സൽ; ‘ജില്ലം ജില്ലാലാ’ വൈബെന്ന് ആരാധകർ.

ആസിഫിനായി താൻ ഒരെയൊരു പാട്ടുമാത്രമേ പാടിയിട്ടുള്ളൂ എന്നുപറഞ്ഞാണ് അഫ്സല്‍ പാടുന്നത്. അയർലൻഡിൽ നടന്ന DMA അയർലണ്ട് പൂരം പരിപാടിക്കിടെയാണ് ആസിഫ് അലിയുടെ ഹിറ്റ് പാട്ടുകളിലൊന്നായ ‘ഹണിബീ 2’ലെ ‘ജില്ലം ജില്ലാലാ’ പാടിയത്.അഫ്സല്‍ പാടുമ്പോള്‍ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ആസിഫിനെയും വിഡിയോയിൽ കാണാം. …പരിപാടിയുടെ ഓർക്കസ്ട്രേഷൻ സെറ്റ് ചെയ്യും മുൻപ് ആസിഫ് അലിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അഫ്സൽ പാട്ടുപാടുന്നത്.

ഓർക്കസ്ട്രേഷൻ സെറ്റുചെയ്യും മുൻപ് നമുക്ക് ഒരു പാട്ടുപാടിച്ചാലോ’ എന്ന് ആസിഫ്ചോദിക്കുന്നതും വിഡിയോയിൽ കാണാം. ‘ആസിഫിനായി ഞാൻ പാടിയ ഒരെയൊരു പാട്ടാണ് എന്നു പറഞ്ഞാണ് അഫ്സൽ‘ജില്ലം ജില്ലാലാ’ പാടുന്നത്. കാണികൾക്കെല്ലാവർക്കുമൊപ്പം ‘ജില്ലം ജില്ലാല’ ആസിഫ് അലിയുംഏറ്റുപാടുന്നുണ്ട്.
ജീൻ പോള്‍ ലാൽ രചനയും സംവിധാനവും നിർവഹിച്ച ഹണി ബീ 2 എന്ന ചിത്രത്തിൽ സന്തോഷ് വർമ വരികളെഴുതി ദീപക്ദേവ് സംഗീതം നൽകി അഫ്സൽ,അൻവർ സാദത്ത്, റിമി ടോമി എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണ് ‘ജില്ലം ജില്ലാല’ എന്ന പാട്ട്എം.ജി.ശ്രീകുമാറിന്റെ പാട്ടുകൾപോലെ അഫ്സലിന്റെ അടിച്ചുപൊളി പാട്ടുകൾക്കും വലിയ ആരാധകരുണ്ട്. 90സ്കിഡ്സ് എന്നും ചേർത്തുവയ്ക്കുന്ന അടിപൊളിപാട്ടുകളുടെ ലിസ്റ്റില്‍ അഫ്സലിന്റെ പാട്ടുകൾക്ക് മുൻനിരയിലാണ് സ്ഥാനം.