Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ജോയ് കെ.മാത്യുവിന്റെ കങ്കാരു ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ജോയ് കെ.മാത്യുവിന്റെ കങ്കാരു ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു.

Shejin July 9, 2025 1 min read

പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കങ്കാരുവിനെ കുറിച്ച് ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ ആഴത്തിൽ പകർത്തികൊണ്ടുള്ള ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി.

മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി,ഇംഗ്ലീഷ്,അറബി,ചൈനീസ്,ഫ്രഞ്ച്,റഷ്യൻ,സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ഡോക്യുഫിക്ഷന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവമായ നടനും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമായ ജോയ് കെ മാത്യു ആണ്.

ബ്രിസ്‌ബെൻ ഇൻഡോറൂപ്പിള്ളിയിൽ ജോയ് കെ.മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടനും എഴുത്തുകാരനും ഛായാഗ്രാഹകനും സംവിധായകനുമായ പീറ്റർ ചിത്രീകരണോദ്ഘാടനം നിർവ്വഹിച്ചു .ബിഎംഎം പ്രസിഡന്റും എഡിറ്ററുമായ ഗ്ലെൻ, നടിമാരായ ജെന്നിഫർ,ലിയോണി,അലന നടൻമാരായ പോൾ,നിജിൽ,ഫ്രഡി,ഡേവിഡ്,ടാസോ,ഛായാഗ്രാഹകൻ മുറായി എന്നിവർ സംസാരിച്ചു.

പ്രകൃതിയുടെ ഹൃദയത്തോട് ചേർന്ന് ജീവിക്കുന്ന കങ്കാരുവിന്റെ ജൈവ ശാസ്ത്രം, സംസ്കാരപരമായ പ്രാധാന്യം, മനുഷ്യൻ അനുഭവിക്കുന്ന പ്രകൃതിസംഘർഷം, പരിസ്ഥിതി നിലനിൽപ്പിന്റെ സങ്കീർണത തുടങ്ങിയവയിലൂടെ കങ്കാരുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ ദൃശ്യമാന ചരിത്രം സൃഷ്ടിക്കുകയാണ് ഡോക്യൂഫിക്ഷന്റെ ലക്ഷ്യം.

“കങ്കാരു ഓസ്‌ട്രേലിയയുടെ പ്രകൃതിക്കും മറ്റ് ജീവികൾക്കും വളരെയധികം പ്രയോജനം ചെയ്യുന്ന സവിശേഷത നിറഞ്ഞ മൃഗമാണ്.
ഓസ്‌ട്രേലിയയുടെ ദേശീയ ചിഹ്നം മാത്രമല്ല, രാജ്യത്തിന്റെ ആവാസ വ്യവസ്ഥിതിയുടെ സുപ്രധാന ഘടകം കൂടിയാണിവ. ഭൂമിയുമായി ഒത്തുചേരുന്ന ഒരു ജീവിതചിന്തയാണ് കങ്കാരുക്കളെന്ന് ഉയർത്തിക്കാട്ടുന്നതാണ് ഡോക്യൂഫിക്ഷനെന്ന് സംവിധായകൻ ജോയ് കെ.മാത്യു പറഞ്ഞു. കുട്ടികളെയും മുതിർന്നവരെയും മാത്രമല്ല ജന്തുജാലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്കും ഈ ഡോക്യുഫിക്ഷൻ ഒരുപോലെ ഗുണം ചെയ്യും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷന്റെ ഭാവനാത്മക ദൃശ്യശേഷി ആകർഷകവും വിജ്ഞാനവും നിറഞ്ഞ അനുഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ഗ്ലോബൽ മലയാളം സിനിമയുടേയും ബാനറിൽ നിർമ്മിക്കുന്ന ഈ ഡോക്യുഫിക്ഷന്റെ ചിത്രീകരണം 2026 സെപ്റ്റംബറിൽ പൂർത്തിയാക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും തിയറ്ററുകളിലും ടെലിവിഷനുകളിലും കൂടാതെ, എബിസി, ബിബിസി എർത്ത്,നെറ്റ്ഫ്ലിസ്, ഡോക്പ്ലേ,ആമസോൺ തുടങ്ങിയ പ്രൊഫഷണൽ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കാനാണ് ലക്ഷ്യമെന്നും പ്രൊജക്റ്റ് കോഡിനേറ്റർ ഫിലിപ്പ് ഹ്യുബ് പറഞ്ഞു.

ആദം കെ. അന്തോണിക്ക് പുറമെ ജോയ് കെ. മാത്യു, പീറ്റർ, സൈമൺ വൂൾനഫ്,മുറായി എന്നിവരാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഓസ്ട്രേലിയയിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലും ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന നടീനടന്മാരേയും സാങ്കേതിക വിദഗ്‌ദ്ധരേയും ഉൾപ്പെടുത്തിയാണ് ഈ ഡോക്യൂഫിക്ഷൻ നിർമ്മിക്കുന്നത്.

അണിയറ പ്രവർത്തകരുടെ കൂടുതൽ വിവരങ്ങളും ഡോക്യൂഫിക്ഷന്റെ പേരും പിന്നീട് വെളിപ്പെടുത്തുമെന്ന് ജോയ് കെ മാത്യു പറഞ്ഞു.

*പി ആർ ഒ – എം കെ ഷെജിൻ.


FacebookEmailLinkedInWhatsApp
Tags: Kangaroo Docufiction new film new movie

Post navigation

Previous 22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ റിലീസായി
Next “ബൺ ബട്ടർ ജാം” എന്ന പാൻ ഇന്ത്യൻ തമിഴ് സിനിമ ജൂലൈ 18ന് തെന്നിന്ത്യയിൽ റിലീസ് ആകുന്നു. ബിഗ് ബോസ് തമിഴ് താരം രാജു നായകനാകുന്നു. ചിത്രത്തിന്റെ പ്രസ് മീറ്റ് നടന്നു.

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×