CinemaLatestNew Movie

റോയൽ സിനിമാസിൻ്റെ ആദ്യ ബോളിവുഡ് ചിത്രം “ഗംഗ” ചിത്രീകരണം യു.പി യിൽ

മാസ്റ്റർ പീസ് എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്രനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ റോയൽ സിനിമാസിൻ്റെ ആദ്യ ബോളിവുഡ് ചിത്രം “ഗംഗ” യു.പി യിൽ ചിത്രീകരണം തുടങ്ങും.

ദബാങ്ക്, ഗായൽ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് കഥ എഴുതിയ ദിലീപ് ശുക്ല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗംഗ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബോളിവുഡിലെ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ഗംഗയുടെ ചിത്രീകരണം നവംബറിൽ യു.പി യിൽ ആരംഭിക്കുമെന്ന് റോയൽ സിനിമാസിൻ്റെ ഉടമയും എഴുത്തുകാരനുമായ സി.എച്ച് മുഹമ്മദ് വടകര അറിയിച്ചു.