‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്-2026-ലേക്ക്.
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹ്രസ്വ ചിത്രമായ “Isle of the Golden Swan”, Indian Film Festival of New Zealand 2026-ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേൾഡ് പ്രീമിയറും ഫെസ്റ്റിവലിൽ നടക്കും.


പ്രകാശ് രാജ്, കാവ്യ രാമചന്ദ്രൻ,അർജുൻ രാധാകൃഷ്ണൻ, സഞ്ജീത ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ സരിൻ ഷിഹാബ് അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു. വിനോദ കൈലാസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവ്വഹിക്കുന്നു. എഡിറ്റർ-മഹേഷ് ഭുവനേന്ദ്,സംഗീതം- ബേസിൽ സി ജെ, സൗണ്ട് ഡിസൈനർ- രംഗനാഥ് രവി.
ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ചിത്രമായ “ആട്ടം” മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലായി മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിരുന്നു. കൂടാതെ, 54-ാമത് International Film Festival of India (IFFI) യിലെ Indian Panorama വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായും Aattam തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ തിരഞ്ഞെടുപ്പിലൂടെ അന്താരാഷ്ട്ര ചലച്ചിത്രവേദിയിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ് Isle of the Golden Swan നടത്തുന്നത്.
