Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ലോ ആൻ്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി.
  • Cinema
  • Latest
  • New Movie
  • Videos

ലോ ആൻ്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി.

Vazhoor Jose August 14, 2026 1 min read

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി….
വാനിൽ ചിറകുവിരിച്ചു പറക്കും…
മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ… മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ …


ഷിബു ചക്രവർത്തി രചിച്ച് നവാഗതനായ ജോ ദാനിയേൽ കുര്യാക്കോസ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരിൽ ഏറെ ശ്രദ്ധേയനായ കപിൽ കപിലനാണ്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റെ ഓർഡറിലെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്. ഈ ചിത്രത്തിലൂടെ രഞ്ചിത്ത് പുതിയൊരു സംഗീത സംവിധായകനേക്കൂടി മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു ജോ ദാനിയേൽ കുര്യാക്കോസ്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ. ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

തുടരും സിനിമയിലെ ജോർജ് സാറിനെ അവതരിപ്പിച്ച് കൈയ്യടി നേടിയ പ്രകാശ് വർമ്മ , മലയാളത്തിൻ്റെ മുൻനായികയും സമീപകാലത്ത് ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത അഭിരാമിയുടേയും ഷോട്ടുകളിലൂടെ ആരംഭിക്കുന്ന ഈ ഗാനം പിന്നീട് അഞ്ചു ചെറുപ്പക്കാരുടെ ആനന്ദ മുഹൂർത്തങ്ങളിലേക്കും അവരുടെ കുടുംബ ജീവിതങ്ങളിലേക്കുമൊക്കെയാണ് കടന്നുചെല്ലുന്നത്. അഞ്ചു ചെറുപ്പക്കാരുടെ ഈ സന്തോഷമുഹൂർ തങ്ങൾ, മനോഹരമായ നിരവധി ദൃശ്യ വിരുന്നിലൂടെ വരച്ചുകാട്ടുമ്പോൾ പ്രേഷകനും നവ്യമായ ഒരനുഭൂതി സമ്മാനിക്കുമെന്ന തിൽ സംശയമില്ല. നിരവധി മനോഹരമായ ലൊക്കേഷനുകളി ലൂടെയാണ് ഈ ഗാനം കടന്നുപോകുന്നത്. യൂത്തിനെ ഏറെ ആകർഷിക്കുന്ന തായിരിക്കും ഈ ഗാനം. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷൻ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ലോ ആൻഡ് ഓർഡർ. റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. തൊണ്ണൂറു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ ചിത്രീകരിച്ച ഈ ചിത്രം വലിയ മുതൽമുടക്കിലാണ് എത്തുന്നത്. കൊച്ചി, തിരുവനന്തപുരം . കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരി
ക്കുന്നത്.

ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രദൂ , പി.സി . സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്. ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു,മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – ഷിബു ചക്രവർത്തി.
സംഗീതം – ജോ ഡാനിയേൽ.
പശ്ചാത്തല സംഗീതം ബിജിപാൽ.
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ.
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി.
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ.
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. – വി ബോസ്.
ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ.
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Law And Order malayalam new film new movie

Post navigation

Previous ദിശാന്തരം
Next മുൻപേ

Related Stories

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×