മാക്ട ഇയർ പ്ലാനർ 2026.
മലയാളം സിനി ടെക്‌നീ ഷ്യൻസ്അസോസിയേഷൻ മാക്ട ഈ വർഷം പുറത്തിറക്കുന്ന ഇയർ പ്ലാനറിന്റെ പ്രകാശനം കർമം, പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ഡോ. ബിജു ബേബി മാത്യു സോമ തീരത്തിന് നൽകി നിർവ്വഹിച്ചു.

തിരുവനന്തപുരം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മാക്ട ഹാളിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻ ലാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് തോമസ്,വേണു. ബി. നായർ, എ.എസ്.ദിനേശ്, സംവിധായകൻ തുളസിദാസ് എന്നിവരോടൊപ്പം നിരവധി ചലച്ചിത്രപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

