Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം. “മണികണ്ഠൻ”
  • Cinema
  • Latest
  • New Movie

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം. “മണികണ്ഠൻ”

Vazhoor Jose May 1, 2026 1 min read

കൃത്രിമബുദ്ധിയിൽ അണിയിച്ചൊരുക്കുന്ന ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമയാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ.

സ്വന്തം ജീവിതനഷ്ടങ്ങൾക്കിടയിലും, വിശ്വാസവും കടമയും മുറുകെ പിടിച്ച് ധർമ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേർത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തിൽ ദൃശ്യവൽക്കരിക്കുന്നതാണ് ഈ സിനിമ.
ഒരു പ്രകൃതിദുരന്തത്താൽ സൃഷ്ടിക്കപ്പെട്ട ഒരു അനാഥൻ, തന്റെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും, ഭഗവാൻ അയ്യപ്പന്റെ ആത്മീയ പ്രഭാവലയത്തിനാലും ഒരു തികഞ്ഞ യോദ്ധാവും, കർമ്മ നീതിയുടെ നിശബ്ദ ഉപകരണവുമായി മാറുന്ന പരിണാമങ്ങൾ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലൂടെ ഈ സിനിമയിൽ ദൃശ്യവൽക്കരിക്കുന്നു.
5000 വർഷത്തോളം പഴക്കമുള്ള നമ്മുടെ ഇന്ത്യൻ പുരാണങ്ങളെയും ദാർശനിക ആഴത്തെയും അതിൽ വേരൂന്നിയ സത്യത്തെയും സംയോജിപ്പിക്കുന്ന മനോഹരമായ ഒരു സിനിമാറ്റിക് അനുഭവമാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ.
‘സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിൽ മാനവികത പരിണമിക്കുകയാണോ… അതോ മാറ്റിയെഴുതപ്പെടുകയാണോ? ആധുനിക ലോകത്ത് സ്ത്രീകൾ സുരക്ഷിതരാണോ ? ‘ എന്നീ ചോദ്യങ്ങൾ ഈ സിനിമ ഉയർത്തിക്കൊണ്ട് വരുന്നു.
സ്ക്രിപ്റ്റിംഗ്, വിഷ്വൽ ഡിസൈൻ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള ചലച്ചിത്രനിർമ്മാണ പ്രക്രിയയിലുടനീളം കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രായോഗിക ഉപയോഗമാണ് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. സ്ക്രിപ്റ്റിംഗ്, വിഷ്വൽ ഡിസൈൻ എന്നിവയുൾപ്പെടെ, സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും മനോഹരമായ സംയോജനം നൂതനമായ ദൃശ്യാവിഷ്‌കാരം ഈ സിനിമ നമുക്ക് നൽകുന്നു.
പപ്പരാസി എന്റർടൈൻമെന്റ് കമ്പനി പറയുന്നു: “ഇത് വെറുമൊരു സിനിമയല്ല – ലോകസിനിമയുടെ ഭാവിയിലേക്കുള്ള ഒരു
നേർക്കാഴ്ചയാണിത്. പരിധികളില്ലാത്ത ദിർശ്യവിഷ്കാരത്തിന്റെ അനന്തമായ സാദ്ധ്യതകൾ എ.ഐ. നമുക്ക് മുന്നിൽ തുറന്നു വെയ്ക്കുന്നു.”

“ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്.”

മണികണ്ഠൻ: ദി ലാസ്റ്റ് അവതാറിന്റെ ഫസ്റ്റ് ലുക്ക് 2026 മെയ് 3 ന് എറണാകുളം, വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വൈകുന്നേരം 4.30 നും 7.30 നും പുറത്തിറക്കുന്നതാണ്. ചലച്ചിത്ര-രാഷ്ട്രീയ ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നതാണ് .

പാപ്പരാസി എന്റർടൈൻമെന്റ് കമ്പനിയും, വി ക്രിയേറ്റ് എന്റർടൈൻമെന്റ് കമ്പനിയും, ഗുഡ്‌ഫെല്ലസ് ഫിലിംസും , ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒരു പുതിയ സിനിമാറ്റിക് അനുഭവത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കാൻ സാദരം ക്ഷണിക്കുന്നു.

“യുക്തിയാൽ നയിക്കപ്പെടുന്ന ഒരു ലോകത്ത്… ഒരു മനുഷ്യൻ കണക്കുകൂട്ടലുകൾക്കും അതീതമായി നിലകൊള്ളുന്നു. #മണികണ്ഠൻ ദി ലാസ്റ്റ്അവതാർ — ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങുന്നു.”

ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ 2026 മെയ് 29-ന് അഞ്ച് ഭാഷകളിലായി, ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ റിലീസ് ചെയ്യുന്നതാണ്.

  • വാഴൂർ ജോസ്

FacebookEmailLinkedInWhatsApp
Tags: malayalam Manikandan new film new movie

Post navigation

Previous ദൃശ്യം -3
Next ഷാജി കൈലാസിൻ്റെ “വരവ്” ട്രയിലർ എത്തി

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×