Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പ്രീ വ്യൂ കണ്ടിറങ്ങിയ പ്രേക്ഷകർ ഹൃദയസ്പർശിയായ കഥ പറഞ്ഞ സ്വാലിഹ്, നിഴൽ വ്യാപാരികൾ എന്നീ രണ്ട് സിനിമകളും നെഞ്ചിലേറ്റി.
  • Cinema
  • Latest
  • New Movie

പ്രീ വ്യൂ കണ്ടിറങ്ങിയ പ്രേക്ഷകർ ഹൃദയസ്പർശിയായ കഥ പറഞ്ഞ സ്വാലിഹ്, നിഴൽ വ്യാപാരികൾ എന്നീ രണ്ട് സിനിമകളും നെഞ്ചിലേറ്റി.

Shejin October 4, 2025 1 min read

പ്രീ വ്യൂ കണ്ടിറങ്ങിയ പ്രേക്ഷകർ ഹൃദയസ്പർശിയായ കഥ പറഞ്ഞ സ്വാലിഹ്, നിഴൽ വ്യാപാരികൾ എന്നീ രണ്ട് സിനിമകളും നെഞ്ചിലേറ്റി. കണ്ണ് നീർ പൊഴിച്ചുകൊണ്ട് പ്രേക്ഷകർ തിയേറ്ററിൽ നിന്നിറങ്ങി.

ജാതി വിവേചനത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്ന ചിത്രമാണ് * ദി മർച്ചൻസ് ഓഫ് ഷാഡോസ് *(നിഴൽ വ്യാപാരികൾ). വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രചന നിർവഹിച്ചിരിക്കുന്നത് സിദ്ദിഖ് പറവൂരാണ്. ഇതിനുമുമ്പ് പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താഹിറ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ശ്രീ സിദ്ദീഖ്.

നിരവധി സിനിമകളുടെ പിആർഒ ആയി പ്രവർത്തിച്ച ഷെജിൻ നായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.ഫുഡ് ഇൻസ്പെക്ടർ സതീഷൻ എന്ന ശക്തമായ കഥാപാത്രത്തെ ഷെജിൻ വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിച്ചിരിക്കുകയാണ്.

കരുത്തുറ്റ തിരക്കഥയും, വേറിട്ട സംവിധാനശൈലിയും, മികവാർന്ന ദൃശ്യഭംഗിയും രണ്ട് ചിത്രങ്ങളെയും വ്യത്യസ്തമാക്കുന്നു.
രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തിയിരിക്കുകയാണ്. ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന *നിഴൽ വ്യാപാരികൾ * എസ് പി സംവിധാനം ചെയ്യുന്ന “സ്വാലിഹ്” എന്നീ ചിത്രങ്ങളാണ്.
പ്രവാസി വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ആയ ഷാജുവാലപ്പൻ ഒരേ സമയം നിർമ്മിച്ച ചിത്രമാണിത്. രണ്ടു ചിത്രങ്ങളുടെയും രചന നിർവഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂർ ആണ്.

ഡോക്ടർ അനശ്വര നായികയാകുന്നു. ഷാജു വാലപ്പനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ജോസ് മാമ്പുള്ളി,ഷാൻ കല്ലേറ്റുംകര, നസീമ, ജസീന,അലു കൊടുങ്ങല്ലൂർ, കെ പി സത്യൻ,മിഥിലാ റോസ്, പ്രസിൻ കെ പോണത്ത്. സിദ്ദീഖ് കാക്കു,ബഷീർ മാസ്റ്റർ, ബാലു രാധാപുരം, ഷെഫീഖ് എന്നിവരും അഭിനയിക്കുന്നു.

മുസ്ലിം സമൂഹത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു പതിനാല് വയസ്സുകാരന്റെ പോരാട്ടത്തിന്റെ കഥയാണ് സ്വാലിഹ്എന്ന സിനിമ വരച്ചുകാട്ടുന്നത്. വിനോദ് കുണ്ടുകാട് ആണ് ചിത്രത്തിലെ നായകൻ. ഡോക്ടർ അനശ്വര തന്നെയാണ് ഈ ചിത്രത്തിലെയും നായിക. ഇവരുടെയും മികവുറ്റ അഭിനയ ശൈലി ചിത്രത്തിൽ കാണുവാൻ സാധിക്കും.മാസ്റ്റർ മിഹ്റാസ്,ബേബി ആത്മിക എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.അഷ്റഫ് ഗുരുക്കൾ, ഷാജു വാല പ്പൻ,അഡ്വക്കറ്റ് റോയ്,ഷാജിക്കാ ഷാജി,റഷീദ് മുഹമ്മദ്, മജീദ് കാരാ, ജോസ് മാമ്പുള്ളി,നൗഷാദ് സാഗ, ബിപിൻ, ഉസ്മാൻ,ഹവ്വാ ടീച്ചർ, ജമീല ടീച്ചർ, ശാരികടീച്ചർ തുടങ്ങിയവരും വേഷമിടുന്നു.

രണ്ടു ചിത്രങ്ങളുടെയും ഡി ഒ പി ജലീൽ ബാദുഷ യാണ് നിർവഹിച്ചിരിക്കുന്നത്. മനോഹരമായ ഫ്രെയിമുകളാണ് ചിത്രത്തിൽ അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്.

കെ എം ഷൈലേഷ് എഡിറ്റിങ്ങും, ജസീന മേക്കപ്പും നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടേഴ്സ് റഷീദ് മുഹമ്മദ്,പ്രസിൻ കെ പോണത്ത്. അസിസ്റ്റന്റ് ഡയറക്ടർസ് സിദ്ദിഖ് കാക്കൂ.ഗീതു കൃഷ്ണ.അസോസിയേറ്റ് ക്യാമറാമാൻ ഷെരീഫ് കണ്ണൂർ. ജയൻ കോട്ടക്കൽ,
താഹ കണ്ണൂർ, എന്നിവരാണ് കലാസംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജിക്കാ ഷാജി. പ്രൊഡക്ഷൻ മാനേജർ ബി പിൻ കൊടുങ്ങല്ലൂർ.പി ആർ ഒ എം കെ ഷെജിൻ.ഫിനാൻസ് കൺട്രോളർ ലിൻസി വാലപ്പൻ. മാർക്കറ്റിംഗ്,ഡിസ്ട്രിബ്യൂഷൻ ജോസ് മാമ്പുള്ളി. ടൈറ്റിൽ വിഎഫ് എക്സ് ഇഹ്‌ലാസ് റഹ്മാൻ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Nizhal Vyaparikal Swalik

Post navigation

Previous ലോകത്തെ ആദ്യ എ.ഐ മൂവി “ലൗയൂ” ഒരുങ്ങുന്നു.
Next ഷാജി കൈലാസ് – രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4K അറ്റ്മോസ്സിൽ ടീസർ എത്തി.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×