Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഒടിയൻ:ദി ഏജ് ഓഫ് ഇല്ല്യൂഷൻ
  • Cinema
  • Latest

ഒടിയൻ:ദി ഏജ് ഓഫ് ഇല്ല്യൂഷൻ

A.S. Dinesh June 17, 2026 1 min read

ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം:
പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ”

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ ധർമ്മ പ്രൊഡക്ഷൻസ്, മലയാള സിനിമയിലെ ആദ്യ നിർമാണ സംരംഭവുമായി എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും സംവിധായകൻ രാഹുൽ സദാശിവനും കൈകോർക്കുന്ന “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” എന്ന മഹത്തായ ചലച്ചിത്രമാണ് ഈ കൂട്ടുകെട്ടിന്റെ ആദ്യ സംരംഭം.

കേരളത്തിന്റെ പത്തൊൻപതാം നൂറ്റാണ്ടിലെ ജനകീയ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കരൺ ജോഹർ, ആദർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ്. ഭൂതകാലം, ഭ്രമയുഗം, ഡയസ് ഇറേ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സവിശേഷ ഇടം നേടിയ രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും പൃഥ്വിരാജ് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളത്തിന്റെ ജനകീയ ഐതിഹ്യങ്ങളിലെ ഏറ്റവും ദുരൂഹവും ഭയാനകവുമായ രൂപംമാറ്റക്കാരനായ “ഒടിയനെ” ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. ശക്തമായ ഒരു മാതൃകുടുംബത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈ അതിഭൗതിക സാന്നിധ്യം സത്യവും മിഥ്യയും തമ്മിലുള്ള അതിശക്തമായ ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നു. പുരാണവും ഭീതിയും മനഃശാസ്ത്രപരമായ ആഴവും സമന്വയിക്കുന്ന അപൂർവമായ ദൃശ്യാനുഭവമായിരിക്കും ചിത്രം.

ധർമ്മ പ്രൊഡക്ഷൻസിന്റെ നിർമ്മാതാവായ കരൺ ജോഹറിന്റെ വാക്കുകളിലേക്ക്.

“മലയാള സിനിമയുടെ ആരാധകനാണ് ഞാൻ. അതിന്റെ കലാ മികവും ധീരമായ കഥപറച്ചിൽ രീതിയും പ്രേക്ഷകരിൽ പുലർത്തുന്ന വിശ്വാസവും എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ദർശനവും പൃഥ്വിരാജിന്റെ നേതൃത്വവുമുള്ള ഈ കഥ ഞങ്ങളിലേക്ക് എത്തിയപ്പോൾ, മലയാള സിനിമയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവെപ്പിന് ഇതിലും മികച്ച അവസരം വേറെയില്ലെന്ന് തോന്നി. ഏറ്റവും വലിയ ക്യാൻവാസ് അർഹിക്കുന്ന ചിത്രമാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’, അതിന് ഞങ്ങൾ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്.”

ധർമ്മ പ്രൊഡക്ഷൻസിന്റെ സിഇഒ അപൂർവ മേത്തയുടെ വാക്കുകൾ.

“ധീരമായ സൃഷ്ടിപരതയും സാംസ്കാരിക വേരുകളോടുള്ള അടുപ്പവും പ്രേക്ഷകരുമായുള്ള ആത്മാർത്ഥമായ ബന്ധവുമാണ് മലയാള സിനിമയുടെ പ്രത്യേകത. മലയാള സിനിമയിലേക്കുള്ള ധർമ്മയുടെ പ്രവേശനം സ്വാഭാവികവും ആവേശകരവുമായ ഒരു വികസനമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനുമൊപ്പമുള്ള ഈ സഹകരണം ഞങ്ങൾക്ക് അഭിമാന നിമിഷമാണ്.”

നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു:

“ഒടിയൻ ഒരു ഐതിഹ്യം മാത്രമല്ല; അത് കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണ്. തലമുറകളിലൂടെ സഞ്ചരിച്ച ഈ കഥയെ അതിന്റെ പുരാണമൂല്യവും സാംസ്കാരിക പശ്ചാത്തലവും സംരക്ഷിച്ചുകൊണ്ട് വലിയ തിരശ്ശീലയിൽ അവതരിപ്പിക്കുകയെന്നത് ഏറെ നാളായുള്ള എന്റെ ആഗ്രഹമാണ്. ധർമ്മ പ്രൊഡക്ഷൻസ് പങ്കാളികളാകുന്നതോടെ രണ്ട് ശക്തമായ ദർശനങ്ങളാണ് ഒന്നിക്കുന്നത്.”

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ഡയറക്ടറായ സുപ്രിയ മേനോൻ പറഞ്ഞു:

“കഥപറച്ചിലിനെ ഏറ്റവും കൂടുതൽ വിലമതിക്കുന്ന പ്രേക്ഷകരുള്ള മലയാള സിനിമയുടെ ലോകത്തേക്ക് ധർമ്മ പ്രൊഡക്ഷൻസിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ‘ഒടിയൻ’ വഴി ലോകോത്തര നിലവാരമുള്ള സിനിമാനുഭവം മലയാള പ്രേക്ഷകർക്ക് സമ്മാനിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ” സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞു.

“ഓർമ്മകൾക്കും വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കും ഇടയിലുള്ള അതിരുകളിലാണ് നാടോടിക്കഥകളുടെ ശക്തി നിലനിൽക്കുന്നത്. കേരളത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഐതിഹ്യങ്ങളിലൊന്നായ ഒടിയനെ പുതിയൊരു ചലച്ചിത്രഭാഷയിലൂടെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അന്തരീക്ഷവും ദുരൂഹതയും വികാരങ്ങളും ചേർന്ന ഈ കഥ എന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സിനിമാ സംരംഭമാണ്. ധർമ്മ പ്രൊഡക്ഷൻസിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിനുമൊപ്പമുള്ള ഈ യാത്രയിൽ ഞാൻ അതീവ ആവേശത്തിലാണ്.”

“ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” — ഉടൻ തിയേറ്ററുകളിൽ എത്തും.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous “അനന്തൻ കാട്” ട്രെയിലർ
Next “അരൂപി” വീഡിയോ ഗാനം.

Related Stories

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026

You may have missed

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×