Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
  • Cinema
  • Latest
  • New Movie

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Vazhoor Jose May 2, 2025 1 min read

കാക്കി വേഷം ധരിച്ചുധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന് , ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ ഫോൺ കൗതുകത്തോടെ വീക്ഷിക്കുന്നു. ഇവരൊക്കെ ഓട്ടോ റിഷാത്തൊഴിലാളികളാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിഷാ ഡ്രൈവർമാർ – അവർ എന്താണ് ഇത്ര കൗതുകത്തോടെ നോക്കുന്നത്?
ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ മെയ്ദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പോസ്റ്ററാണിത്. പുതിയ റൂട്ട് പുതിയ കൂട്ട് എന്ന ടാഗ് ലൈനോടെ യാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്
ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളിക്കൂട്ടായ്മയുടെ ആശംസകൾ .ചിത്രത്തെ സാധാരണക്കാരൻ്റെ വികാരപ്രകടനമായി കാണാം.
മലബാറിൻ്റെ പശ്ചാത്തലത്തിൽ അവിടുത്തെ സാമൂഹ്യ, രാഷ്ട്രീയ,പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് വടക്കൻ തേരോട്ടം.


ഇമോഷനും പ്രണയവുമൊക്കെ കൂടിച്ചേർന്ന ഒരു ചിത്രം. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ബി.ടെക്കു കഴിഞ്ഞിട്ടും വൈറ്റ് കോളർ ജോബ് മാത്രം പ്രതീക്ഷിക്കാതെ ഓട്ടോറിഷാഓടിക്കാനാ റങ്ങിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമിക്കുന്നതാണ് ഈ ചിത്രം.
പുതുമുഖം ദിൽന രാമകൃഷ്ണനാണു നായിക. ഒപ്പം മാളവികാ മേനോനുമുണ്ട്.
തെന്നിൻഡ്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സുധി പറവൂർ, സലിം ഹസൻ, ദിലീപ് മേനോൻ,നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ, ദിനേശ് പണിക്കർ, മോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജയിൽ മൻസുമാധവ , അരുൺ പുനലൂർ,മധുരിമഉണ്ണികൃഷ്ണൻ,ബ്ലെസൻ കൊട്ടാരക്കര കല സുബ്രമണ്യം, അംബികാ മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ,സബിത, കൃഷ്ണവേണി അർച്ചന, വിദ്യാ വിശ്വനാഥ്, അനില തനു വേദി, ശീതൾ എന്നിവരും മുഖ്യ വേഷങ്ങളിലത്തുന്നു.
തിരക്കഥ, സംഭാഷണം – സനു അശോക്.
ഗാനങ്ങൾ – കൈതപ്രം ഹസീന എസ്. കാനം.
സംഗീതം ബേണി -ടാൻ സൺ.
ഛായാഗ്രഹണം- പവി.കെ വി.
എഡിറ്റിംഗ്- ജിതിൻ.ഡി.കെ.
കലാസംവിധാനം – ബോബൻ.
മേക്കപ്പ് – സിനൂപ് രാജ്.
കോസ്റ്റ്യം – ഡിസൈൻ- സൂര്യ ശേഖർ.-ജോബിൻ വറുഗീസ്.സൂര്യ എസ് സുഭാഷ്.
കോ പ്രൊഡ്യൂസേഴ്സ് – ജോബിൻ വർഗീസ്.
എക്സിക്കുട്ടീവ് – പ്രൊഡ്യൂസേർസ് സുനിൽ നായർ, സനൂപ് എസ് ,ദിനേശ്കുമാർ,സുരേഷ് കുമാർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ കോഴിക്കോട്.,
സ്റ്റിൽസ്-ഷിക്കു പള്ളിപ്പറമ്പിൽ.
പ്രൊജക്റ്റ് ഹെഡ്ഡ് – അമൃതാ മോഹൻ.
പ്രൊഡക്ഷൻ കൺട്രോളർ – എസ്റ്റാൻ.കെ. എസ്തപ്പാൻ.
കോഴിക്കോട്, വടകര ഓഞ്ചിയ എടച്ചേരി, ഏറാമല,ഇരിങണ്ണൂർ, ചോറോട്, എന്നിവിടങ്ങളിലും ഒറ്റപ്പാലത്തുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
നിർമ്മാണ പ്രവർത്ത നങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Oru Vadakkan Therottam

Post navigation

Previous “പടക്കളം”- മാർക്കറ്റിംഗിലെ ഗയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ.
Next ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം.

Related Stories

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×