“പാതിരാക്കുറുക്കൻ” പൂർത്തിയായി.
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച് ജഗദീഷ്,മുകേഷ്, സിദ്ദിഖ്,അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കന്റെ ചിത്രീകരണം പൊന്നാനി,എടപ്പാൾ പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്.


ഇന്ദ്രൻസ്,നിർമൽ പാലാഴി,വിനീത് തട്ടിൽ,റിയാസ് നർമ്മകല,സുധീർ പറവൂർ,കുട്ടി അഖിൽ,അനീഷ് ഗോപാൽ,ടെസ്സ ജോസഫ്,അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി,ഉമ്മർഖാൻ, ശശി കുളപ്പുള്ളി,എം എസ് നാസർ,സെബി പിണ്ട്യൻ,സുനിൽ കിരാലൂർ,രഞ്ജിത്ത് ചേലാവൂർ,സുജീഷ് എസ്,സൈഫുദ്ധീൻ വെട്ടത്തൂർ,ക്രിസ്റ്റി ബെനറ്റ്,ആൻസി ലിനു, ദീപ സുരേഷ്,സിനി കൃഷ്ണൻ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നർമ്മത്തിൽ ചാലിച്ച് “പാതിരാകുറുക്കൻ” എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
ഛായാഗ്രഹണം- സെൽവകുമാർ എസ്, സംഗീതം-ഗോപി സുന്ദർ, എഡിറ്റർ-അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടെഴ്സ്- അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാർ, സംവിധാന സഹായികൾ- മണികണ്ഠൻ, ശ്രീജിത്ത്,സംഘട്ടനം- അഷ്‌റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം-ശ്രീ സെൽവി,പ്രൊഡക്ഷൻ കൺട്രോളർ-മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,പ്രോജക്റ്റ് ഡിസൈനർ-ഷിംന ബി,പി ആർ ഓ-എ എസ് ദിനേശ്.

