Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പൊങ്കാല ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു.
  • Cinema
  • Latest
  • New Movie

പൊങ്കാല ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു.

Vazhoor Jose November 26, 2025 1 min read

ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു.
ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ്നിർമ്മിക്കുന്നത്.
കോ – പ്രൊഡ്യൂസർ – റോണാ തോമസ്, ലൈൻ പ്രൊഡ്യൂസർ- പ്രജിതാ രവീന്ദ്രൻ.

ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ടു പ്രബല ഗ്രൂപ്പുകളുടെ കിടമത്സരത്തിൻ്റെ കഥയാണ് തികഞ്ഞ
ആക്‌ഷൻ ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
ഇതിലൂടെ സമകാലീന സമൂഹത്തിൻ്റെ ഒരു നേർരേഖ തന്നെ കാട്ടിത്തരുന്നു.
കായികബലവും, മന: ശക്തിയും ഇഴചേർന്നവരാണ് കടലിൻ്റെ മക്കൾ അവരുടെ അദ്ധ്വാനത്തിൻ്റെ അടിത്തറയെന്നത് ഹാർബറുകളാണ്. ഈ ഹാർബറുകൾ നിയന്ത്രിക്കുന്ന സംഘങ്ങൾ ഏറെ. അവർക്കിടയിൽ പുതിയൊരു കഥാപാത്രം കൂടി എത്തുന്നതോടെ ഹാർബർ സംഘർഷഭരിതമാകുന്നു.

ശ്രീനാഥ് ഭാസിയാണ് ഹാർബറിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങൾക്കെതിരേ അവതരിക്കുന്ന പുതിയ കഥാപാത്രം.
ശ്രീനാഥ് ഭാസി ഇതുവരേയും അവതരിപ്പിക്കാത്ത ഗൗരവമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തികഞ്ഞ ആക് ഷൻ ഹീറോ ആയി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഹാർബർ. പ്രേക്ഷകർക്കിടയിൽ ശക്തമായ അടിത്തറയുള്ള ഈ നടൻ്റെ പ്രതിഛായ തന്നെ മാറ്റി മറിക്കുന്നതാണ് ഇതിലെ കഥാപാത്രം.
എട്ട് മികച്ച ആക്ഷൻുകളാണ് ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക് ഷൻ കോറിയോഗ്രാഫഴ്സ് ഈ ചിത്രത്തിനു വേണ്ടിഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം ജീവിതഗന്ധിക്ഷയ മുഹൂർത്തങ്ങളും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
ഗാനങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി രഞ്ജിൻ രാജ് ഒരുക്കിയ നാലു ഗാനങ്ങളാണുള്ളത്.
മിൻമിനിയടക്കം പ്രശസ്തരായ ഗായകർ ആലപിക്കുന്നതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ഏറെ തിളങ്ങി നിൽക്കുന്ന ഹനാൻ ഷായും ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നു ഹനാൻഷാ പാടിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.ബി.കെ. ഹരിനാരായണനും, റഫീഖ് അഹമ്മദുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

ബാബുരാജ്, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ,സാദിഖ്,
മാർട്ടിൻമുരുകൻ,സൂര്യാകൃഷ് ,ഇന്ദ്രജിത് ജഗജിത്, സമ്പത്ത് റാം രേണു സുന്ദർ, ശാന്തകുമാരി സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.യാമിസോനായാണ് നായിക.

സ്റ്റിൽസ്-ജിജേഷ് വാടി.
ഛായാഗ്രഹണം ജാക്സൺ ജോൺസൺ,
എഡിറ്റിംഗ് – അജാസ്.
പ്രൊഡക്ഷൻ കൺട്രോളർ – സെവൻ ആർട്സ് മോഹൻ.

  • വാഴൂർ ജോസ്

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Ponkala

Post navigation

Previous കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്.4K അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു.
Next പ്രകാശം പരത്തുന്ന പെൺകുട്ടി ഓഡിയോ ലോഞ്ച് നടന്നു.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×