Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പൂച്ച സാർ
  • Cinema
  • Latest
  • New Movie
  • Title

പൂച്ച സാർ

Pratheesh Sekhar June 11, 2026 1 min read

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

തിയേറ്ററിലും ഒ ടി ടി യിലും വൻ വിജയം കരസ്ഥമാക്കി ഭാഷക്കതീതമായി പ്രേക്ഷക പ്രശംസ നേടിയ എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. “പൂച്ച സാർ” എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് ചിത്രം നിർമ്മിക്കുന്നത്.

വാഴ 2 ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്‌ത, റെജിവാൻ അബ്ദുൽ ബഷീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാർ. ജോ ആൻഡ്‌ ജോ, 18+ ജേർണി ഓഫ് ലവ്, ബ്രോമാൻസ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

പൂച്ച സാർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൽ ജോമോൻ ജ്യോതിറും, മുഴുനീള വേഷത്തിൽ അലൻ ബിൻ സിറാജും എത്തുന്നു. ആരാധ്യാ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രത്തിൽ ബാഹുൽ രമേഷിന്റെ ചിത്രങ്ങളുടെ അനിമൽ ട്രിലോളജിയുടെ ഭാഗമായി നായകളുടെ അഭിനയത്തിന് പ്രാധാന്യമേറിയപ്പോൾ ഈ ചിത്രത്തിൽ പ്രധാന റോളിൽ ഒരു പൂച്ചയും എത്തുന്നു എന്നതും പൂച്ച സാറിന്റെ പ്രത്യേകത ആണ് . ചിത്രത്തിലെ മറ്റു റോളുകളിൽ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്നു.

വ്യത്യസ്തമായ അവതരണശൈലിയും കൗതുകമുണർത്തുന്ന ടൈറ്റിലും കൊണ്ട് ശ്രദ്ധ നേടുന്ന “പൂച്ച സാർ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ആകർഷകമായ ഡിസൈനും ഹാസ്യവും സാഹസികതയും സൂചിപ്പിക്കുന്ന ദൃശ്യഭംഗിയും നിറഞ്ഞ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പോസ്റ്ററിലെ കൗതുകകരമായ അവതരണം സിനിമ ഒരു വ്യത്യസ്ത അനുഭവമാകുമെന്ന സൂചന നൽകുന്നു. “പൂച്ച സാർ” ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

  • പി ആർ ഓ : പ്രതീഷ് ശേഖർ.

FacebookEmailLinkedInWhatsApp

Post navigation

Previous “അനന്തൻ കാട്” ക്യാരക്ടർ പോസ്റ്റർ. ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ
Next പൊങ്കാല ജൂൺ പന്ത്രണ്ടു മുതൽ ആമസോൺ പ്രൈമിൽ

Related Stories

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026
പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ
1 min read
  • Cinema
  • Latest
  • New Movie

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×