CinemaLatestNew Movie

പൊങ്കാല ജൂൺ പന്ത്രണ്ടു മുതൽ ആമസോൺ പ്രൈമിൽ

ഹാർബറിൻ്റെപശ്ചാത്തലത്തിൽ ഒരുക്കിയ മികച്ച ആക്ഷൻ തില്ലർ സിനിമയായ പൊങ്കാല ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക്.

ഏ.ബി ബിനിൽ തിരക്കഥ രചിച്ച സംവധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേർസിൻ്റെ ബാനറിൽ ദീപു ബോസ് അനിൽ ബോസ് എന്നിവർ ചേർന്നു നിർമ്മിക്കുന്നു.
ജൂൺ പന്ത്രണ്ടു മുതൽ ആമസോൺ പ്രൈമിലാണ് ചിത്രമെത്തുന്നത്.
സമീപകാല മലയാള സിനിമയിൽ റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ ആയി എത്തി പ്രേഷക പ്രശംസ നേടിയ ചിത്രമാണ് പൊങ്കാല.

ശ്രീനാഥ് ഭാസി നായകനായ ഈ ചിത്രത്തിൽ ബാബുരാജ് യാമി സോന, സുധീർ കരമന, കിച്ചു ടെല്ലസ് സൂര്യാ കൃഷ്,ഇന്ദ്രജിത് ജഗജിത് മാർട്ടിൻ മുരുകൻ അലൻസിയർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.