Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പെണ്ണും പെണ്ണും പ്രണയിച്ചാൽ ആണിൻ്റെ നെഞ്ച് തകരുമൊ?രാമുവിൻ്റെ മനൈവികളുടെ കഥ.
  • Cinema
  • Latest
  • New Movie

പെണ്ണും പെണ്ണും പ്രണയിച്ചാൽ ആണിൻ്റെ നെഞ്ച് തകരുമൊ?രാമുവിൻ്റെ മനൈവികളുടെ കഥ.

Aymanam Sajan April 6, 2024 1 min read

പെണ്ണും പെണ്ണും പ്രണയിച്ചാൽ ആണിൻ്റെ നെഞ്ച് തകരുമൊ? പ്രത്യേകിച്ച്, ഒരു ഭർത്താവിൻ്റെ രണ്ട് ഭാര്യമാർ തമ്മിൽ പ്രണയിച്ചാൽ, ഭർത്താവ് സിംഹമാണെങ്കിൽ പോലും നെഞ്ചു് തകരും. തീർച്ച…..

രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം, ഈ വ്യത്യസ്തമായ പ്രണയകഥയാണ് പറയുന്നത്.തഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം, സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്നു. എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിച്ച ഈ ചിത്രം ചിത്രീകരണം പൂർത്തിയായി.ഉടൻ തീയേറ്ററിലെത്തും.

മല്ലി എന്ന ആദിവാസി പെൺകുട്ടി, വളരെ ആഗ്രഹത്തോടെയാണ് രാമു എന്ന പുരുഷനെ പ്രേമിച്ചത്.രാമു നല്ല തേജസ്സുള്ളവനായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ എത് പെൺകുട്ടിയും പ്രേമിച്ചു പോകും. അങ്ങനെയാണ് മല്ലി രാമുവിന് കീഴടങ്ങിയത്.രാമു അവളെ വിവാഹം കഴിച്ചു.പുതുമോടി കഴിഞ്ഞപ്പോൾ, രാമുവിൻ്റെ സ്വഭാവം മാറി.അതോടെ മല്ലിയുടെ മനസ്സ് മാറി സഞ്ചരിക്കാൻ തുടങ്ങി.അവൾക്ക്, രാമുവിൻ്റെ വീട്ടിൽ നിന്ന് തന്നെ ഒരു പ്രണയിനിയെ കിട്ടി .രാമുവിൻ്റെ മറ്റൊരു ഭാര്യയായിരുന്നു അത്. മല്ലി അവളെ പ്രണയിച്ചു. അവൾ പ്രണയം തിരിച്ചു നൽകി. പെണ്ണും പെണ്ണും തമ്മിലുള്ള തീവ്രമായ പ്രണയം……

തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിൽ നടക്കുന്ന ഈ പ്രണയകഥ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത, വ്യത്യസ്തമായൊരു പ്രണയകഥയാണ്. നല്ല അവതരണത്തോടെ സംവിധായകൻ പുതുമയുള്ള ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്നു. ബാലു ശ്രീധർ നായകനാകുന്ന ചിത്രത്തിൽ, ആതിരയും, ശ്രുതി പൊന്നുവുമാണ് നായികമാർ.

രാജാവിൻ്റെ മകൻ, ഇന്ദ്രജാലം, തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട സംഗീത സംവിധായകനായി മാറിയ എസ്.പി വെങ്കിടേഷാണ് ഈ ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിക്കുന്ന രാമുവിൻ്റെ മനൈവികൾ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവ്വഹിക്കുന്നു. സംഭാഷണം – വാസു അരീക്കോട്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, ഗാനങ്ങൾ – വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ,വൈരഭാരതി (തമിഴ്), സംഗീതം – എസ്.പി.വെങ്കിടേഷ് ,ആലാപനം – പി.ജയചന്ദ്രൻ ,രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് -പി.സി.മോഹനൻ, കല – പ്രഭ മണ്ണാർക്കാട്, മേക്കപ്പ് -ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ, കോസ്റ്റ്യൂം – ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ -എം.കുഞ്ഞാപ്പ ,അസിസ്റ്റൻ്റ് ഡയറക്ടർ – ആദർശ് ശെൽവരാജ്, സംഘട്ടനം – ആക്ഷൻ പ്രകാശ്, നൃത്തം – ഡ്രീംസ് ഖാദർ ,പ്രൊഡക്ഷൻ മാനേജർ – വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ – മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽ – കാഞ്ചൻ ടി.ആർ, പി.ആർ.ഒ- അയ്മനം സാജൻ.

ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ.വിൽസൺ, മനോജ് മേനോൻ ,ഭാഗ്യനാഥൻ, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ രാമുവിൻ്റെ മനൈവികൾ ഉടൻ തീയേറ്ററിലെത്തും.

പി.ആർ.ഒ – അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: new film Ramuvinte Manaivikal

Post navigation

Previous സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന “തെക്ക് വടക്ക്” ആരംഭിച്ചു
Next താരറാണികൾ മെഗാഹിറ്റ് നൃത്തനിശയുമായി കൊല്ലം മൂന്നാംകുറ്റി ശ്രീഭദ്രാദേവി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ.

Related Stories

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×