CinemaLatestNew Movie

രജപുത്ര – തരുൺ മൂർത്തി ചിത്രം ആരംഭിച്ചു.

മോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്.

പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള ഈ കോമ്പിനേഷൻ ഒത്തുചേർന്നത്.
രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി.
സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം
ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ്’ഷണ്മുഖം.
കുട്ടംബത്തെ ഏറെ സ്നേഹിക്കുന്ന. ഒരു കുട്ടംബ നാഥൻ ‘
നല്ല സുഹൃത് ണ്ഡവും, നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ടവനമായ ഒരു ടാക്സി ഡ്രൈവർ.
ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയുമായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ
ഏറെ ഇടവേളക്കുശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

കഥ – കെ.ആർ. സുനിൽ
തിരക്കഥ – തരുൺ മൂർത്തി. – കെ.ആർ. സുനിൽ.
സംഗീതം. ജെയ്ക്ക്- ബിജോയ്സ്.
ഛായാഗ്രഹണം – ഷാജികുമാർ.
പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽ ദാസ്.
മേക്കപ്പ് – പട്ടണം റഷീദ്
കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ് .
കോ-ഡയറക്ടർ – ബിനു പപ്പു.
പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുരം
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ്. മേനോൻ.
പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താണ്.
രജപുത്രാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
-വാഴൂർ ജോസ്.
ഫോട്ടോ. അമൽ