Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ‘സദന്റെ സന്ദേശങ്ങൾ’ പ്രകാശനം ചെയ്തു.
  • Latest
  • News

‘സദന്റെ സന്ദേശങ്ങൾ’ പ്രകാശനം ചെയ്തു.

ലേഖകൻ August 31, 2026 1 min read

കൊച്ചി: പ്രശസ്ത ശിൽപിയും ചിത്രകാരനും എഴുത്തുകാരനുമായ അശോക് സദന്റെ പുതിയ പുസ്തകമായ ‘സദന്റെ സന്ദേശങ്ങൾ’ പ്രകാശനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സാഹിത്യ-സാംസ്കാരിക-സാമൂഹിക -സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

എറണാകുളത്തിന്റെ സ്വന്തം എഴുത്തുകാരനായ നോവലിസ്റ്റ് ജോർജ്ജ് ജോസഫ്, പ്രണയകുലം ആശ്രമത്തിലെ സ്വാമി ശൂന്യത്തിന് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ പുസ്തകത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളും അശോക് സദന്റെ സാഹിത്യ-കലാജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും പ്രഭാഷകർ പങ്കുവെച്ചു.

ലോക്ക്ഡൗൺ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിലൂടെ അശോക് സദൻ പങ്കുവെച്ച ശ്രദ്ധേയമായ കുറിപ്പുകളുടെ സമാഹാരമാണ് ‘സദന്റെ സന്ദേശങ്ങൾ’.
ജീവിതാനുഭവങ്ങളും ചിന്തകളും സാമൂഹിക നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്തകം വായനക്കാർക്ക് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പ്രസാധകരായ വൺസ് അപ്പോൺ എ ടൈം ബുക്ക് ഷോപ്പിന്റെ പ്രതിനിധി മഞ്ജു അഡിനൂരു പ്രസാധക സന്ദേശം അവതരിപ്പിച്ചു. എഴുത്തുകാരനും ചിന്തകനുമായ നിക്‌സൺ ഗോപാൽ പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് രചയിതാവ് അശോക് സദൻ മറുപടി പ്രസംഗം നടത്തി.

പു.ക.സ. എറണാകുളം സോൺ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, എഴുത്തുകാരൻ ജയരാജ് സത്യരാജൻ, ചലച്ചിത്ര പ്രവർത്തകൻ അസിം കോട്ടൂർ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

മൈത്രേയൻ,രമേഷ് ആർ. (ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ്),
ഡോ. അനിത (വൈസ് പ്രസിഡന്റ്, ഐ.എം.എ),
സന്തോഷ് (അപ്പൻ തമ്പുരാൻ റിസർച്ച് സൊസൈറ്റി), ഷാനവാസ് (നടൻ) ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള സാഹിത്യപ്രേമികളും സുഹൃത്തുക്കളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

അശോക് സദന്റെ കലാ-സാഹിത്യ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്പായി മാറിയ ‘സദന്റെ സന്ദേശങ്ങൾ’ പ്രകാശനച്ചടങ്ങ്, സൗഹൃദത്തിന്റെയും ചിന്തകളുടെയും ഓർമ്മകളുടെയും സാംസ്കാരിക സംഗമമായി ശ്രദ്ധേയമായി.

പുസ്തകം ആമസോണിൽ ലഭ്യമാണ്.

https://amzn.in/d/0g5eo444


FacebookEmailLinkedInWhatsApp
Tags: New Books Sadante Sadeshangal

Post navigation

Previous ടൈറ്റാൻസ്
Next ഓപ്പറേഷൻ ത്രാൾ

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×