Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “സ്പാ” കണ്ടപ്പോൾ.
  • Cinema
  • Latest
  • New Movie

“സ്പാ” കണ്ടപ്പോൾ.

A.S. Dinesh March 18, 2026 1 min read

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ എന്ന മലയാളം സിനിമ റിലീസ് ആയിട്ട് അഞ്ചാമത്തെ ആഴ്ച തീയേറ്ററിൽ പ്രദർശനം നടക്കുമ്പോൾ ഒരു അഡൾട്ട് കോമഡി സിനിമ എന്നതിനപ്പുറം സമൂഹത്തിന്റെ ഒരു കാരിക്കേച്ചർ കണ്ണാടി എന്ന നിലക്കാണ് സ്പാ വായിക്കപ്പെട്ടത് . ചെയ്ത സിനിമകൾ ഒന്നിനോട് സാമ്യം തോന്നുന്നതല്ല അടുത്തത് എന്നതും സിനിമയുടെ സംസാരിക്കുന്ന വിഷയവും അത് അവതരിപ്പിക്കുന്ന രീതിയും എബ്രിഡ് ഷൈൻ സിനിമ എന്ന അടയാളപ്പെടുത്തലുകൾ ഉള്ളതാണ് . സ്പായെ കുറിച്ചുള്ള അഭിപ്രായങ്ങളും ശ്രദ്ധേയമാണ് . കുക്കു പരമേശ്വരൻ പറഞ്ഞത് , എബ്രിഡ് നമ്മൾ തമ്മിൽ സ്പാ സിനിമയുടെ എഴുത്തു നടക്കുമ്പോൾ ചർച്ച ചെയ്തത് ഇന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ഓർത്തെടുക്കുന്നു , പറയാതെ വയ്യ .നിങ്ങൾ അത് സാക്ഷൽക്കരിച്ചു , എന്റെ പ്രതീക്ഷകളെയും ആശങ്കകളെയും നിങ്ങൾ മറി കടന്നു . സ്പാ നിർബന്ധമായും കാണേണ്ട സിനിമയാണ് , മനുഷ്യസ്വഭാവത്തിന്റെ ആഴത്തിലുള്ള മറച്ചു വച്ച സത്യങ്ങളെ ധൈര്യത്തോടെ തുറന്നു കാട്ടുന്ന അനുഭവം .മൂടുപടത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന കപട മൂല്യങ്ങളുടെ തുറന്നു കാട്ടൽ . അഭിനേതാക്കളെക്കുറിച്ച് സംസാരിച്ചാൽ അഭിമാനത്തോടെ ഞാൻ പറയും .മലയാള സിനിമയിലെ മികച്ച പ്രതിഭകളുടെ തുടർച്ച ഇന്നും തുടരുന്നു . തെളിവ് വേണമെങ്കിൽ സ്പാ എന്ന സിനിമ കാണുക . ഓരോ കഥാപാത്രങ്ങളെയും അതിശയകരമായ രീതിയിൽ അഭിനേതാക്കൾ തിരശീലയിൽ എത്തിച്ചിരിക്കുന്നു . ജെറി അമൽദേവ് പറഞ്ഞത് . ആക്ഷൻ ഹീറോ ബിജു എന്ന സിനിമ മുതൽക്ക് എബ്രിഡ് ഷൈനിനെയും ഷൈന്റെ സിനിമകളും ശ്രദ്ധിക്കുന്നുണ്ട് ,സ്പാ സങ്കീർണ്ണവും , സോഷ്യോളജികൾ ഹിപ്പൊക്രസിയെക്കുറിച്ചു സംസാരിക്കുന്നതും ആണ് . സംഭാഷണങ്ങൾ നർമ്മം ഉള്ളതാണ് , ദാർശനികം ആണ് .എബ്രിഡ് ഷൈനിനെ മനോഹരമായ ഈ ചിത്രം എടുത്തതിനു ഞാൻ അഭിനന്ദിക്കുന്നു .

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മലയാള സിനിമയിൽ വന്ന ഏറ്റവും കൂർമ്മമായ സാമൂഹിക വ്യംഗ്യങ്ങളിൽ ഒന്നാണ് ‘സ്പാ ‘. ഇത് ലൈംഗികതയെ കുറിച്ചല്ല, മറിച്ച് കപടത, ആഗ്രഹങ്ങൾ, നമ്മൾ നടിക്കുന്ന വ്യക്തിത്വവും യഥാർത്ഥത്തിൽ നമ്മൾ ആരാണെന്നും തമ്മിലുള്ള അന്തരം എന്നിവയെക്കുറിച്ചാണ്.പറയുന്നത്… അഖിൽ പിള്ള കുറിച്ചു.

കാണികൾ തിങ്ങിനിറഞ്ഞ തീയറ്ററിൽ ഇരുന്ന് സ്പാ പൊട്ടിച്ചിരിച്ചു കാണാൻ പറ്റിയതിന്റെ സന്തോഷമാണ് ക്യാമറാമാൻ സുജിത്ത് വാസുദേവ് പങ്കുവെച്ചത്. കുറേയധികം ചിരിപ്പിച്ചതിന് നന്ദിയും പറഞ്ഞു. ഒരു ഫൺ റൈഡ് മൂവി എന്നാണ് സംഗീതസംവിധായകൻ കൈലാസ് മേനോൻ ‘സ്പാ ‘ യെ വിശേഷിപ്പിച്ചത്. എല്ലാ വിഭാഗം ആളുകൾക്കും കാണാൻ പറ്റുന്നതാണെന്ന് പറയുന്നില്ല എങ്കിലുംകാണേണ്ടതാണ് ഈ സിനിമ എന്നും പറയുന്നു. റിലാക്സ്ഡ് ആക്കുന്ന സിനിമ.. പ്രത്യേകിച്ച് കൂട്ടുകാർക്കൊപ്പം ഇരുന്ന് കണ്ട് ചിരിച്ച് ആസ്വദിക്കാൻ പറ്റുന്ന ചിത്രം. മാത്തച്ചായന്റെ കോമഡി ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഒരു ഡിസ്കഷൻ ആയി മാറിയിരുന്നു. എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ മറ്റൊരു മാജിക് എന്നും വിശേഷിപ്പിക്കാം ഈ ചിത്രത്തെ. നടി ദുർഗ കൃഷ്ണ ഇങ്ങനെ കുറിച്ചു. ഉൾക്കുത്തോടെ ചിരിച്ചുകൊണ്ട് തുടങ്ങാം ചിരിച്ചുകൊണ്ട് അവസാനിപ്പിക്കാം എബ്രിഡ് ഷൈന്റെ സ്പാ… ഷെറിൻ വർഗീസിനെ ഇങ്ങനെയാണ് പറയാൻ തോന്നിയത്. മലയാള സിനിമയിലെ ഒരു റെയർ എ റേറ്റഡ് ഹ്യൂമർ മൂവി.. കാണാൻ വന്ന പ്രേക്ഷകരിൽ സ്ത്രീകളാണ് കൂടുതൽ ആസ്വദിച്ചത്… ചിരിച്ചത്… അത് എന്താണെന്ന് അറിയാൻ നിങ്ങളും ചിത്രം കാണണം ഇങ്ങനെ പറഞ്ഞത് രാധ ഗോമതി. ഡെപ്ത്തുള്ള രീതിയിൽ എഴുതി ഉണ്ടാക്കിയ കഥാഗതി എന്നാണ് വിപിൻ മോഹൻ ചിത്രത്തെ വിശേഷിപ്പിച്ചത്. പടം പറഞ്ഞുവെക്കുന്ന പൊളിറ്റിക്സ് നീറ്റ് ആൻഡ് ക്ലീൻ ആണ്. Perfectly sharp… Playful troll on society… അങ്ങനെ അരുൺ ബോസ് കുറിച്ചു. താരങ്ങളുടെ തകർപ്പൻ പ്രകടനം.. Pure comic gold എന്ന് സംവിധായകൻ നിതിൻ രഞ്ജി പണിക്കരും സ്പാ യെ പറ്റി പറഞ്ഞു. Well crafted film.. ഗംഭീര വിഷ്വൽസ് നൽകിയതിന് ക്യാമറാമാൻ സ്വരൂപ് ഫിലിപ്പിന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ നൽകിക്കൊണ്ട് നടൻ ശങ്കർ മോഹൻദാസ് കുറിച്ചു.”

മലയാള സിനിമയിലേക്ക് പുതിയ കാഴ്ചകൾ കൊണ്ടുവരുന്ന ചലച്ചിത്രകാരൻ എന്ന നിലയിൽ എബ്രിഡ് ഷൈനിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നു.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Spa

Post navigation

Previous ജി വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രം ഹാപ്പിരാജിന്റെ ട്രയ്ലർ റിലീസായി : ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്
Next “വാഴ II-ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്” ലിറിക്കൽ വീഡിയോ ഗാനം.

Related Stories

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×