Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “വവ്വാൽ” ക്യാരക്ടർ പോസ്റ്റർ.
  • Cinema
  • Latest
  • New Movie

“വവ്വാൽ” ക്യാരക്ടർ പോസ്റ്റർ.

A.S. Dinesh March 24, 2026 1 min read

ബജ്റംങ്കി ഇനിമുതൽ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന സിനിമയാണ് വവ്വാൽ. അതുകൊണ്ട് തന്നെ അഭിമന്യു സിംഗിന്റെ വേഷപ്പകർച്ച മലയാള സിനിമയെ ആവേശത്തിലാക്കും എന്ന് വിശ്വസിക്കാം. തീയേറ്റർ ഇളക്കിമറിക്കുവാനുള്ള ഒത്തിരി ഘടകങ്ങൾ ഈ സിനിമയിലൂടെ സ്‌ക്രീനിൽ നിങ്ങള്ക്ക് കാണുവാൻ സാധിക്കും എന്ന് കോൺഫിഡന്റോടെ അണിയറ പ്രവർത്തകർ പങ്കു വക്കുന്നൂ. ഒരു അപ്ഡേഷനും ശ്രദ്ധിക്കുന്നവരുടെ മനസിലും അത് അടിവരയിട്ടുറപ്പിക്കാൻ സാധിക്കുന്നൂ എന്നുതന്നെ പറയാം.

മലയാള സിനിമയിൽ വ്യത്യസ്ത പ്രമേയങ്ങൾക്ക് എപ്പോഴും സ്ഥാനമുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സിനിമകളുടെ ചരിത്രം എടുത്തു നോക്കിയാൽ അത് നിങ്ങള്ക്ക് മനസ്സിലാകും. പഴഞ്ചൻ കഥാതന്തുവോ പ്രമേയമോ ജനം തീയേറ്ററിൽ സ്വീകരിക്കുന്നില്ല എക്കോ, കളങ്കാവൽ, തുടരും, കാന്താര എന്നീ സിനിമകൾ വൻ വിജയമായതും അതിന്റെ പുതുമയാണ് . വവ്വാലിൽ നിന്നും ജനം ആഗ്രഹിക്കുന്ന വ്യത്യസ്തത സ്‌ക്രീനിൽ പ്രതീക്ഷിക്കാം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നൂ. സംഗീതത്തിനും, ആക്ഷനും, ത്രില്ലറിനും, മുൻ‌തൂക്കം കൊടുത്ത് വ്യത്യസ്ത തരത്തിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പ്രേകഷകർക്കു തീയേറ്ററിൽ പ്രത്യേക അനുഭൂതി സമ്മാനിക്കും എന്ന് അണിയറക്കാർ ഉറപ്പിച്ചു പറയുന്നൂ.

ചിത്രത്തി ന്റെ പ്രമേയത്തെക്കുറിച്ചു ഊഹാപോഹങ്ങൾ പലതുണ്ടെങ്കിലും മലയാളത്തിൽ നിന്നും ഒരു കാന്താര തന്നെ പ്രതീക്ഷിക്കുന്നൂ. എന്ന് വേണമെങ്കിൽ പറയാം. ഓൺലൈൻ മീഡിയ പ്രേക്ഷകരുടെ റിയാക്ഷനുകളിൽ നിന്നും ട്രൈലെർ വരുമ്പോൾ അറിയാം എന്ന പ്രതീക്ഷയിൽ തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെ ഇനി മുതൽ ചിത്രത്തിന്റെ ട്രൈലെർ സംസാരിക്കും. അതുടൻ തന്നെ ഉണ്ടാകും എന്ന് ചിത്രത്തിന്റെ സംവിധായകൻ പറയുന്നൂ വവ്വാൽ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ രണ്ടാം ചാപ്റ്ററിനു വേണ്ട കാത്തിരിപ്പ് ഉണ്ടാകും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു

ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബഡ്ജറ്റ് സിനിമയാണിത്

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനിങ് – വിക്കി , പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ- ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, കേരളാ ഫിൽ ഡിസ്ട്രിബൂഷൻ- സ്നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈൻ – കോളിൻസ് ലിയോഫിൽ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Vavval

Post navigation

Previous മോഹൻലാലിൻ്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു.
Next പള്ളിച്ചട്ടമ്പി ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു.

Related Stories

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×